ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍ ബുംറ തന്നെയാണ്. ഓസ്‌ട്രേലിയയുടെ അവസാന 4 വിക്കറ്റുകള്‍ വീണത് 11 റണ്‍സിന്.. അതില്‍ 3 വിക്കറ്റുകള്‍ ബുംറ സ്വന്തമാക്കിയത് 3 റണ്‍സ് വിട്ടുകൊടുത്തുകൊണ്ട് മാത്രം…

ജസ്പ്രീത് ബുംറ ഒരു അത്ഭുതകരമായ ബോളര്‍ ആണെന്ന് സംശയമില്ല. ക്രിക്കറ്റിന്റെ ലോകത്ത് വലിയ സ്വാധീനം തന്നെ അദ്ദേഹം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വ്യത്യസ്ത നിറഞ്ഞ ബൗളിംഗ് ആക്ഷനും അസാധാരണമായ വേഗതയും സീം കൊണ്ട് സൃഷ്ടിക്കുന്ന മികവുകളും അദ്ദേഹത്തെ എല്ലാ ഫോര്‍മാറ്റുകളിലും ഒരു ഒരു കരുത്തുറ്റ ബോളര്‍ എന്ന നിലയില്‍ മാറ്റിയിട്ടുണ്ട്.

ബുംറ 20-ല്‍ താഴെ ശരാശരിയോടെ 200 ടെസ്റ്റ് വിക്കറ്റുകളുടെ നേട്ടം കൈവരിച്ചുവെന്നത് സത്യമായിരിക്കുമ്പോഴും, കളിയുടെ പശ്ചാത്തലവും ക്രിക്കറ്റിന്റെ കാലാനുസൃതമായ പരിണാമവും പരിഗണിക്കുബോള്‍ ഈ കാലഘട്ടത്തില്‍ ബുംറയോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന ഒരു ബോളര്‍ ഇല്ല എന്നതാണ് സത്യം…

എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍