ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളിന്റെ ഔന്നത്യങ്ങളിലേക്ക് ചവിട്ടികയറാന്‍ ഓസ്‌ട്രേലിയക്ക് മറ്റൊരു അവസരം എന്നതിലപ്പുറം ക്രിക്കറ്റ് ലോകം മറുത്തൊന്നും ചിന്തകാതിരുന്ന ഒരു ഹോം സീരിസ്. അവിടെ വിന്‍ഡീസിന്റെ ചുവന്ന ചെകുത്താന്‍മാര്‍ ചരിത്രമെഴുതുകയാണ്. സ്മിത്തും ഗ്രീനുംകൂടി അനായാസവിജയത്തിലേക്ക് നയിക്കും എന്ന് തോന്നിച്ചിടത്ത്, നാലാദിനം ഷമാര്‍ ജോസഫ് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്, സ്റ്റാര്‍ക്ക് തകര്‍ത്ത് കളഞ്ഞ കാല്‍വിരലുകളിലൂന്നി വേഗതയാര്‍ജിച്ചു കൊണ്ട്.
പ്രതീക്ഷകള്‍ അസ്തമിച്ചിടത്ത് എവിടെനിന്നോ ഉദയം ചെയതോരത്ഭുതപോലെ, ഗ്രീനിനെ അതിശയപ്പിച്ച് പ്ലേയ്ഡ് ഓണ്‍ ചെയ്യിച്ച ഒരു സ്റ്റീപ് ബൗണ്‍സിംഗ് ഡെലിവറി. ഓസ്‌ട്രേലിയയുടെ ‘ദി മാന്‍ ഓഫ് ബിഗ് ഒക്കേഷന്‍സ്’ ട്രാവീസ് ഹെഡിനെ ക്ളീന്‍ ബൗള്‍ഡ് ചെയ്തക്കൊണ്ട് ‘ബുമ്ര-ലൈക്’ പെര്‍ഫെക്ഷനില്‍ ഗൈഡഡ് മിസൈല്‍ പോലെയൊരു യോര്‍ക്കര്‍. മാച്ച് വിന്നര്‍ മിച്ചല്‍ മാര്‍ഷിനെ സ്ലിപ്പ് കോര്‍ഡനിലെത്തിച്ച ഒരു അബ്‌സലൂട്ട് ക്രാക്കര്‍.
കെയ്‌റി, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ലോവര്‍ ഓര്‍ഡറില്‍ കളിയുടെ ഗതിവിഗതികളി മാറ്റി മറിയ്ക്കാന്‍ കെല്പുപ്പുള്ളവരെയെല്ലാം പവലിയനിലേക്ക് മടക്കി അയച്ചു കൊണ്ടുള്ള തേരോട്ടം. ഒടുവില്‍ സ്മിത്തിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി ഹയ്‌സല്‍വുഡിന്റെ ഓഫ് സ്റ്റമ്പ് പറിച്ചു കൊണ്ട്, ഇരുപത്തിയേഴു നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു കരീബിയന്‍ ടെസ്റ്റ് വിജയം സാധ്യമാക്കിയിരിക്കുയാണ് ഷമാര്‍ ജോസ്ഫ് എന്ന അരങ്ങേറ്റക്കാരന്‍.
It's all over!!!
Shamar Joseph takes SEVEN #AUSvWI pic.twitter.com/fsGR6cjvkj
— cricket.com.au (@cricketcomau) January 28, 2024
സമകാലന ക്രിക്കറ്റിലെ എല്ലാ ക്രേസിയസ്റ്റ് മോമന്റ്‌സിലും വൈകാരികത നിറഞ്ഞ ശബ്ദസാന്നിധ്യമായ ‘ഇയാന്‍ സ്മിത്ത്’, എന്ന കളിപറച്ചിലുകാരന്‍, തന്റെ ഇടറിയ കണ്ഠങ്ങള്‍ക്കൊണ്ട് ഈ നിമിഷത്തെയും അനശ്വരമാക്കി മാറ്റുകയാണ്.
വേള്‍ഡ് കപ്പ് ഫൈനലിന് ശേഷം ആദ്യമായി ഞാന്‍ ഒരു ക്രിക്കറ്റ് മത്സരം ലൈവ് കാണുകയാണ്. ശൈലേന്ദ്രയുടെ പാട്ടിലെ, രാവും, ഋതുവും, ഇളംകാറ്റു വീശുന്ന മനോഹരമായ നദീതീരവും മെന്നപോലെ, ഞാന്‍ വീണ്ടും ക്രിക്കറ്റ് ആസ്വദിച്ചു തുടങ്ങുകയാണ്.. Such moments bring back your love for the game.. Long live Cricket..
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍