ഇവരെ വിട്ടുകളയരുതായിരുന്നു, ഐപിഎല്ലിലെ എക്കാലത്തെയും വലിയ റിലീസ് പിഴവുകൾ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ 16 എഡിഷനുകളില്‍ കളിക്കാരുടെ ചില ഞെട്ടിക്കുന്ന റിലീസുകള്‍ ഉണ്ടായിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ തങ്ങളോടൊപ്പം ഇതിനകം നിലയുറപ്പിച്ച അല്ലെങ്കില്‍ തങ്ങളുടെ മുദ്ര പതിപ്പിച്ച സ്റ്റാര്‍ കളിക്കാരെ ഉപേക്ഷിക്കുന്ന കാഴ്ച പല സീസണുകളിലും കാണാനായി. ഈ തീരുമാനങ്ങള്‍ അവരുടെ ഫ്രാഞ്ചൈസികളുടെ ഗതി മാറ്റുകയും അവരുടെ വിജയ സാധ്യതകളെ ബാധിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ ചില റിലീസ് പിഴവുകള്‍ ഇതാ.

എബി ഡിവില്ലിയേഴ്സ്: എക്കാലത്തെയും മികച്ച ടി20 ബാറ്റ്സ്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന എബിയെ 2011 സീസണിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്) വിട്ടയച്ചു. അതുവരെ, മുന്‍ പ്രോട്ടീസ് നായകന്‍ ഐപിഎല്ലില്‍ തന്റെ വിശ്വരൂപം സ്വയം തെളിയിച്ചിരുന്നില്ല. താരം അവിടുന്ന ആര്‍സിബിയിലെത്തി. പിന്നീട് 158.33 എന്ന ഞെട്ടിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 4522 റണ്‍സ് നേടിയ അദ്ദേഹം അവരോടൊപ്പം തന്റെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചു.

ക്രിസ് ഗെയ്ല്‍: ദി യൂണിവേഴ്‌സല്‍ ബോസിനെ 2011 സീസണിന് മുന്നോടിയായി കെകെആര്‍ ഒഴിവാക്കി. അതും അദ്ദേഹത്തിന് മികച്ച റെക്കോര്‍ഡ് (ശരാശരി 30, സ്ട്രൈക്ക് റേറ്റ് 140-ന് മുകളില്‍) ഉണ്ടായിരുന്നിട്ടും. എബിക്ക് സമാനമായി, ഗെയ്ലും ആര്‍സിബിയിലേക്ക് പോയി. അവിടെ അടുത്ത 7 സീസണുകളില്‍ അദ്ദേഹം ബാറ്റര്‍മാരില്‍ ആധിപത്യം സ്ഥാപിച്ചു. 150-ല്‍ താഴെ സ്ട്രൈക്ക് റേറ്റില്‍ 5000-ത്തോളം റണ്‍സുമായി അദ്ദേഹം തന്റെ ഐപിഎല്‍ കരിയര്‍ അവസാനിപ്പിച്ചു.

ആന്ദ്രെ റസ്സല്‍: വിനാശകാരി. റസലിനെ വിശേഷിപ്പിക്കാന്‍ ഈ വാക്ക് പലപ്പോഴും ഉപയോഗിക്കാറുണ്ട്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഐപിഎല്ലില്‍ ടീമുകളെ ഒറ്റയ്ക്ക് തകര്‍ത്തു. 2014 സീസണിന് മുന്നോടിയായി ഡല്‍ഹി വിട്ടയച്ച അദ്ദേഹം അന്നുമുതല്‍ കെകെആറിനൊപ്പമാണ്. റസ്സലിന് മോശം സംഖ്യകള്‍ ഉണ്ടായിരുന്നെങ്കിലും, താരത്തിന്റെ വിക്കറ്റിന് മൂല്യം ഏറെയാണ്. കെകെആറിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബോളര്‍ എന്നതിനുപുറമെ, അവര്‍ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരവും അദ്ദേഹമാണ്.

സൂര്യകുമാര്‍ യാദവ്: ഇന്നത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററെ കെകെആര്‍ വിട്ടയച്ചത് വെറും 70 ലക്ഷം രൂപ മാത്രം. 2018 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് മാറിയതിനുശേഷം, അഞ്ച് സീസണുകളിലായി 145-ലധികം സ്ട്രൈക്ക് റേറ്റില്‍ 2500-ലധികം റണ്‍സ് സൂര്യ നേടിയിട്ടുണ്ട്. രണ്ട് ടൈറ്റില്‍ വിജയങ്ങളും അദ്ദേഹത്തിനുണ്ട്.

Read more

ഡേവിഡ് വാര്‍ണര്‍: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരത്തെ 2014 സീസണിന് മുന്നോടിയായി ഡല്‍ഹി റിലീസ് ചെയ്തു. ഡിസിയുടെ മറ്റ് റിലീസുകള്‍ പോലെ, ഇതും അവരെ കടിച്ചുകീറാന്‍ തിരിച്ചുവന്നു. വാര്‍ണര്‍ എസ്ആര്‍എച്ചിലേക്ക് പോയി, 8 സീസണുകളില്‍ അവര്‍ക്കൊപ്പം തുടര്‍ന്നു, 4014 റണ്‍സ് (അവര്‍ക്ക് ഏറ്റവും കൂടുതല്‍) നേടി. 2016-ല്‍ അവരെ അവരുടെ ഏക കിരീടത്തിലേക്ക് നയിച്ചു. മറുവശത്ത് കഴിഞ്ഞ 16 സീസണുകളില്‍ ഡല്‍ഹിക്ക് കിരീടം നേടാനായില്ല.