വെസ്റ്റ്ഇന്റീസ് ബൗളറുമാരെ എന്നും ഇഷ്ട്ടമുള്ള താരമാണ് തെവാട്ടിയ . കഴിഞ്ഞ വർഷത്തെ ഐ.പി.എലിൽ അതുവരെ ഇഴഞ്ഞുനീങ്ങിയ തെവാട്ടിയയുടെ ബാറ്റിന്റെ ചൂടറിഞ്ഞത് കരീബിയൻ ബൗളറും അന്ന് പഞ്ചാബ് ടീമിന്റെ ഭാഗവുമായിരുന്ന ഷെൽഡൺ കോട്ട്രെൽ ആയിരുന്നു. ഈ വർഷം കോട്ട്രെൽ പഞ്ചാബ് ടീമിൽ ഇല്ലെങ്കിലും മറ്റൊരു കരീബിയൻ താരം ഒടിയൻ സ്മിത്തായി തെവാട്ടിയയുടെ ഇരയെന്ന് മാത്രം.
താൻ ഒരു വൺ സീസൺ വണ്ടർ അല്ല എന്ന് തെളിയിക്കാൻ തേവട്ടിയ തക്കം പാർത്തിരിക്കുകയായിരുന്നു. ശുഭമാൻ ഗില്ലും ഹാർദിക്ക് പാണ്ഡ്യയും ഒകെ തിളങ്ങിയ മത്സരത്തിൽ ഫിനിഷിങ്ങ് റോളിന് തെവാടിയ്ക്ക് സാധ്യത ഉണ്ടെന്ന് ഇന്നത്തെ മത്സരത്തിൽ ആരും കരുതിയില്ല. എന്നാൽ പെട്ടെന്ന് ഉണ്ടായ സമ്മർദ്ദത്തിൽ ഗുജറാത്ത് മത്സരം നഷ്ടപെടുത്തുമോ എന്ന ആരാധക ചിന്തകൾക്കിടയിൽ തെവാട്ടിയ ക്രീസിലെത്തി. ” എന്നാ നീ ഫിനീഷ് ചെയ്യുന്നത് കാണട്ടെ” എന്ന വെല്ലുവിളി പോലെ തോന്നി ഒടിയൻ സ്മിത്ത് എറിഞ്ഞ ഓവർ ത്രോ കണ്ടപ്പോൾ .
കരീബിയൻ ബാളറെ കണ്ടപ്പോൾ ” നീ ആ കോട്ട്രെലിന്റെ നാട്ടുകാരനാ അല്ലേ ,പണി തരാം എന്ന മട്ടിലൊരു ഫിനിഷിങ് ആയിരുന്നു അത്. എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ പറത്തിയതിന് ശേഷം കൂട്ടുകാരുടെ സന്തോഷത്തിൽ അണിചേർന്ന തെവാട്ടിയ മനസ്സിൽ പറഞ്ഞുകാണും ” നന്ദി ഒടിയാ ആ ഓവർ ത്രോക്ക്” .
Read more
ഒപ്പം എല്ലാ ടീമിലും കരീബിയൻ ബൗളർമാർ വേണമെന്നുള്ള പ്രാർത്ഥനയും .