IPL 2025: അവന്മാർ ഇത്തവണ ശരിക്കും പെടും, ആ താരം ഇല്ലെങ്കിൽ അവർ എല്ലാവരോടും തോൽക്കും; ഐപിഎൽ ടീമിനെക്കുറിച്ച് ആകാശ് ചോപ്ര

മുംബൈ ഇന്ത്യൻസ് നിരയിൽ പകരം വയ്ക്കാൻ കഴിയാത്ത താരമാണ് ജസ്പ്രീത് ബുംറയെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു. പുറംവേദനയിൽ നിന്ന് മുക്തനായിട്ടില്ലാത്തതിനാൽ 2025 ലെ ഐപിഎല്ലിലെ ആദ്യ കുറച്ച് മത്സരങ്ങൾ ജസ്പ്രീത് ബുംറയ്ക്ക് നഷ്ടമാകും. ബുംറയുടെ അഭാവം സൃഷ്ടിച്ച ശൂന്യത നികത്താൻ മുംബൈക്ക് സാധിക്കില്ല എന്നും ചോപ്ര പറഞ്ഞിരിക്കുകയാണ്.

ബുംറ പ്ലെയിങ് ഇലവനിൽ ഉള്ളപ്പോൾ, മുംബൈക്ക് വിൽ ജാക്‌സിനെയും റയാൻ റിക്കെൽട്ടണെയും കളിപ്പിക്കാൻ കഴിയുമെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ വിശദീകരിച്ചു. എന്നിരുന്നാലും, ബൂം ഇല്ലാത്ത സാഹചര്യം വന്നാൽ മുംബൈ റീസ് ടോപ്‌ലിയെയോ കോർബിൻ ബോഷിനെയോ കളിപ്പിക്കാൻ നിർബന്ധിതരാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, അതായത് ജാക്‌സോ റയാനോ പുറത്തിരിക്കേണ്ടി വരും.

“ബുംറയ്ക്ക് പകരക്കാരനെ കണ്ടെത്തുക അസാധ്യമാണ്. അതിനാൽ ഇത് വലിയ ആശങ്കയ്ക്ക് കാരണമാകും. അപ്പോൾ നിങ്ങൾ നിങ്ങളുടെ കോമ്പിനേഷൻ മാറ്റേണ്ടതായി വരും. ബുംറ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ബാറ്റിംഗ് ഓൾ റൗണ്ടറെ ടീമിൽ ഇറക്കാം. കൃത്യമായ ബാലൻസ് ഉള്ള ഇലവനെ ഇറക്കാം. പക്ഷെ അവൻ ഇല്ലെങ്കിൽ പണി പാളും.” ചോപ്ര പറഞ്ഞു.

“ബുമ്ര ലഭ്യമല്ലെങ്കിൽ, നിങ്ങൾ ഒരു വിദേശ ഫാസ്റ്റ് ബൗളറെ ചേർക്കേണ്ടിവരും. നിങ്ങൾക്ക് ടോപ്ലിയെയോ ബോഷിനെയോ കളിപ്പിക്കേണ്ടിവരും. അങ്ങനെ ചെയ്താൽ, നിങ്ങൾ റിക്കൽട്ടണെയോ ജാക്സിനെയോ മുകളിൽ നിന്ന് പുറത്താക്കി റോബിൻ മിൻസിനെ മധ്യനിരയിൽ ഇറക്കേണ്ടതായി വരും,” അദ്ദേഹം പറഞ്ഞു.

ഏപ്രിലിൽ മാത്രമേ ബുമ്ര മുംബൈ ക്യാമ്പിൽ ചേരാൻ സാധ്യതയുള്ളൂ എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇതിനർത്ഥം അദ്ദേഹത്തിന് കുറഞ്ഞത് 3-4 മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ്.

Read more