ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ 3 - 1 ന് അവർ ജയിക്കും, ഇത് എന്റെ പ്രവചനമായി കൂട്ടിക്കോ: സുനിൽ ഗവാസ്‌കർ

നവംബർ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയും ഇന്ത്യയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ തൻ്റെ പ്രവചനം നടത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് 75-കാരൻ അഭിപ്രായപ്പെട്ടു. ഇത്തവണ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ 3-1 ന് ഇന്ത്യ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമീപ വർഷങ്ങളിൽ ഈ രണ്ട് ടീമുകളും ആണ് ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം മത്സരിച്ചത്. കഴിഞ്ഞ തവണ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയയെ 2-1 എന്ന മാർജിനിൽ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. സമീപകാലത്ത് നടന്ന ബോഡർ ഗവാസ്‌ക്കർ ട്രോഫിയിൽ എല്ലാം ഇന്ത്യക്ക് വ്യക്തമായ ആധിപത്യം ഇന്ത്യക്കുണ്ട്.

മിഡ്-ഡേ പ്രസിദ്ധീകരണത്തിനായുള്ള തൻ്റെ പുതിയ കോളത്തിൽ, വരാനിരിക്കുന്ന ബിജിടി ടെസ്റ്റ് സീരീസുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞത്. അദ്ദേഹം എഴുതി, “ഇരു ടീമുകൾക്കും ഒരു ആവേശകരമായ പരമ്പരയായിരിക്കും ഇത്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റ് നമ്മുടെ പ്രിയപ്പെട്ട ഗെയിമിൻ്റെ ആത്യന്തിക ഫോർമാറ്റ് എന്തുകൊണ്ടാണെന്നും ഇത് കാണിക്കും. എൻ്റെ പ്രവചനം ഇന്ത്യയുടെ 3-1 വിജയമാണ്.”

ആദ്യ ടെസ്റ്റ് സൂക്ഷിച്ച് ഇന്ത്യ കളിക്കണം എന്നും അതിൽ തോൽവി ഒഴിച്ച് എല്ലാം നല്ല റിസൾട്ട് ആയിരിക്കുമെന്നും മുൻ താരം ഓർമ്മിപ്പിച്ചു.

Read more