തിലക് വർമ്മക്ക് നന്ദി പറയുകയിരിക്കും മുംബൈ ഇന്ത്യൻസ് ആരാധകർ. അയാൾ ഇല്ലായിരുന്നെങ്കിൽ ആദ്യ കളിയിൽ ഒന്നും പൊരുതാൻ പോലും ആകാതെ തങ്ങളുടെ ടീം നിൽക്കും എന്നവർക്ക് അറിയാം. അയാൾ ക്രീസിലെത്തിയപ്പോൾ ഉള്ള അപകട അവസ്ഥയിൽ നിന്ന് പൊരുത്തനാകുന്ന ഒരു സ്കോറിലേക്ക് എത്തിച്ചത് യുവതാരം തിലക് വർമ്മയാണ്. 46 പന്തിൽ 84 റൺസാണ് തിലക് നേടിയത്. കടുത്ത ആരാധകർ പോലും എത്തില്ല എന്നുകരുതിയ 171/ 7 എന്ന നിലയിൽ എത്തിച്ചതിൽ തിലക് വഹിച്ച പങ്ക് വലുതായിരുന്നു.
ബാംഗ്ലൂർ നടന്ന മത്സരത്തിൽ തുടക്കം മുതൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബാംഗ്ലൂർ താരങ്ങൾക്ക് മുന്നിൽ മുംബൈ ബാറ്റ്‌സ്മാന്മാർ ഉത്തരമില്ലാതെ നിന്നപ്പോൾ ഈ പിച്ചിൽ തന്നെ ഞാൻ കളിച്ച് കാണിക്കാം എന്ന രീതിയിൽ ബാറ്റ് ചെയ്ത തിലക് വർമ്മ ഒരു പേടിയുമില്ലാതെ തന്റെ സ്ഥിരം ശൈലിയിൽ കളിച്ചപ്പോൾ 100 പോലും കടക്കില്ല എന്ന് കരുതിയ ടീം സ്കോർ 171 ൽ എത്തിയത്.
Read more
വിക്കറ്റുകൾ ഇല പോലെ കൊഴിഞ്ഞപ്പോഴും പാറ പോലെ ഉറച്ചുനിന്ന തിലകിന് സ്വൽപ്പം പിന്തുണ കൊടുത്തത് നെഹാൽ വധേരയും (21 ) അർഷാദ് ഖാൻ 15(9 ) ആയിരുന്നു. ബാക്കി താരങ്ങൾ ആരും മികച്ച പ്രകടനം പുറത്തെടുക്കാത്തപ്പോൾ പ്രത്യേകിച്ച് ലേലത്തിൽ കോടികൾ വാരിയവർ ഒകെ നിരാശപെടുത്തിയപ്പോൾ തിലക് വർമ്മ മുംബൈയുടെ ഭാഗ്യനക്ഷത്രമായി.