എല്ലാത്തിനും ഒരു കാലമുണ്ട്, കളിക്കാനും കളി മതിയാക്കാനും; രോഹിത്തിനിത് കളി മതിയാക്കാനുള്ള കാലമാണ്


അര്‍മേന്‍ ദേവദാസ്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ നല്ല കാലത്തായിരുന്നുവെങ്കില്‍ മാഞ്ചസ്റ്റര്‍ അയാളെ കൈവിടുമായിരുന്നില്ല. പറഞ്ഞുവന്നത് ഫിറ്റ്‌നസും പ്രായവും കായിക മേഖലയില്‍ എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നതിനെ പറ്റിയാണ്. നിങ്ങള്‍ എന്ത് മുന്‍പ് ടീമിന് വേണ്ടി ചെയ്തു എന്നല്ല ഇപ്പോള്‍ എന്ത് ചെയ്യാനാകും എന്നാണ് നോക്കുക. 37 ആം വയസിലും റൊണാള്‍ഡോയുടെ ഫിറ്റ്‌നസിനെ പറ്റി നമുക്ക് സംശയമില്ല. പക്ഷേ എന്തോ.. പഴയ ഒരു കരിഷ്മ (മാജിക്) അയാള്‍ക്കില്ല.

ഇനി കാര്യത്തിലേക്ക് വരാം. ഇന്ത്യന്‍ T20I ക്രിക്കറ്റ് നായക സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. എങ്കില്‍ രോഹിത് ശര്‍മയെ ഹിറ്റ്മാന്‍ ആക്കിയ പ്രിയ ഫോര്‍മാറ്റില്‍ അയാളുടെ ഡ്രീം റണ്‍ അവസാന ലാപ്പിലെക്കെത്തി നില്‍ക്കുന്നു എന്ന് നിശംശയം പറയാം. രോഹിത് ശര്‍മക്ക് T20 വഴങ്ങുന്നില്ല എന്ന് കുറെ കാലമായി തോന്നിതുങ്ങിയിട്ട്. ഒരുകാലത്തു അയാള്‍ പകര്‍ന്നാടിയ എല്ലാ വേഷങ്ങളും ചിലമ്പഴിച്ചു തുടങ്ങിയിരിക്കുന്നു. ഇനി മാന്യമായി മാറി നില്‍ക്കുന്നതാണ് ഉചിതം.

2023 ലോകകപ്പ് മുന്‍നിര്‍ത്തി തലമുറ മാറ്റത്തിന് ഷേക്ക് ഹാന്‍ഡ് നല്‍കി T20 യോട് വിടപറയുക. 20 ഓവറിലെ നിങ്ങളുടെ മാസ്മരിക ഷോട്ടുകള്‍ കാണാന്‍ ഞങ്ങള്‍ IPL വച്ച് കാത്തിരിക്കാം. ശര്‍മ്മയുടെ സംകാലീകനായ മറ്റൊരു T20 അതികായനായ മാര്‍ട്ടിന്‍ ഗപ്റ്റിലിനോട് NZ മാനേജ്‌മെന്റ് കാട്ടിയത് നോക്കൂ. അതവര്‍ക്ക് ഫിന്‍ അലന്‍ എന്ന എക്‌സ്‌പ്ലോസീവ് ബാറ്ററെ സമ്മാനിച്ചു.

പ്രായം റിഫ്‌ലക്‌സുകളെയും പേശികളെയും ബാധിച്ചപ്പോള്‍ ഇതിഹാസങ്ങളായ കല്ലീസും പോണ്ടിങ്ങും ടീമിന് വേണ്ടാത്തവരായി. സേവാഗ് ഗിബ്ബ്‌സ് ഇവരുടെയൊക്കെ ചരിത്രവും അതുതന്നെയായിരുന്നു. രോഹിത് നിങ്ങളുടെ നല്ല സേവനങ്ങളെ സ്മരിച്ചു കൊണ്ട് ഭാവിയിലെ ടീം ഇന്ത്യയുടെ യുവാക്കള്‍ക്കായി, 2023 ലോകകപ്പിന് വേണ്ടി മാന്യമായി T20I വിരമിക്കുന്നതാണ് ഉചിതം.

എല്ലാത്തിനും ഒരു കാലമുണ്ട്. കളിക്കാന്‍ ഒരു കാലം. കളി മതിയാക്കാന്‍ ഒരു കാലം. രോഹിതിനു മതിയാക്കാനുള്ള കാലമാണ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍