ടോസ് ന്യൂസിലന്‍ഡിന്; ഇംഗ്ലണ്ടിന്റെ ഓപ്പണിംഗില്‍ മാറ്റം

ട്വന്റി20 ലോക കപ്പിലെ ആദ്യ സെമിയില്‍ നിര്‍ണായക ടോസ് ന്യൂസിലന്‍ഡിന്. കിവി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് ക്ഷണിച്ചു. ലോക കപ്പില്‍ ടോസ് നേടിയ ടീമുകളാണ് ഇക്കുറി കൂടുതല്‍ വിജയം കൊയ്തത്.

ജാസണ്‍ റോയ് പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ ജോണി ബെയര്‍സ്‌റ്റോ ആയിരിക്കും ഇംഗ്ലണ്ടിനായ ഓപ്പണ്‍ ചെയ്യുക. ഗ്രൂപ്പ് വണ്ണിലെ ജേതാക്കളായാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശം. ന്യൂസിലന്‍ഡ് ഗ്രൂപ്പ് രണ്ടിലെ രണ്ടാമന്‍മാരായാണ് മുന്നേറിയത്.

Read more

ജോസ് ബട്ട്ലറുടെയും മൊയീന്‍ അലിയുടെയും ഫോമിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ആദില്‍ റഷീദ്, ക്രിസ് വോക്സ് എന്നിവരുടെ പന്തേറിലും ഇംഗ്ലണ്ടിന് കണ്ണുവയ്ക്കാം. മാര്‍ട്ടിന്‍ ഗപ്റ്റിലും നായകന്‍ കെയ്ന്‍ വില്യംസണും താളം കണ്ടെത്തിയത് ന്യൂസിലന്‍ഡിന് കരുത്തേകുന്നു. ഇഷ് സോധിയുടെ സ്പിന്നും ട്രെന്റ് ബൗള്‍ട്ടിന്റെ പേസും മൂര്‍ച്ച കാട്ടിയാല്‍ കിവികളുടെ ഫൈനല്‍ സ്വപ്നം സാക്ഷാത്കരിക്കപ്പെടും.