ട്രോളുന്നവർക്ക് അത് തുടരാം പരീക്ഷണങ്ങൾക്ക് ഒടുവിൽ വിജയം ഞങ്ങൾക്ക് ആയിരിക്കും, തുറന്നടിച്ച് രോഹിത്

ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരായ അവസാന ഓവറിൽ ഏഴ് റൺസ് പ്രതിരോധിക്കാൻ ശ്രമിച്ച യുവ പേസർ അർഷ്ദീപ് സിംഗ് ചൊവ്വാഴ്ച മികച്ച ദൃഢനിശ്ചയം കാണിച്ചു. കളി അവസാനത്തെ ഡെലിവറിയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു, എന്തിരുന്നാലും പന്തിന്റെ ഓവർ ത്രോ ഇന്ത്യക്ക് പാര ആയപ്പോൾ മത്സരം ശ്രീലങ്ക 6 വിക്കറ്റിന് സ്വന്തമാക്കി.

ശ്രീലങ്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം, ക്യാപ്റ്റൻ രോഹിത് ശർമ്മ അർഷ്ദീപിന്റെ മാനസികാവസ്ഥയെക്കുറിച്ചും യുവ പേസർ എങ്ങനെ ആത്മവിശ്വാസമുള്ളയാളാണെന്നും സമ്മർദ്ദ സാഹചര്യങ്ങളിൽ എങ്ങനെ ഡെലിവർ ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്നും സംസാരിച്ചു.

സോഷ്യൽ മീഡിയ ട്രോളുകളെ ടീം കാര്യമായി ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

“സത്യസന്ധമായി പറഞ്ഞാൽ, ഇവിടെയുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലേക്ക് അധികം നോക്കാറില്ല, ഈ ദിവസങ്ങളിൽ അവിടെ വളരെ മോശം ട്രോളുകൾ ആയിരിക്കും ഉണ്ടാവുക ” രോഹിത് ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു.

” കുറച്ച് പിഴവുകൾ സംഭവിച്ചിട്ടുണ്ട് എന്നത് ശരിയാണ് . എന്തിരുന്നാലും യുവതാരമായ അർശ്ദീപിന്റെ മികവിനെ ഒരിക്കലും വിലകുറച്ച് കാണാൻ സാധിക്കില്ല. അവൻ ആ ക്യാച്ച് വിട്ടതിൽ അസ്വസ്ഥനാണ്. എന്തിരുന്നാലും അവനാൽ ആവും വിധം അവൻ ശ്രമിച്ചു എന്നത് എടുത്ത് പറയേണ്ട ഒരു കാര്യമാണ്. യോർക്കറുകൾ ഒകെ വളരെ പെർഫെക്റ്റ് ആയിരുന്നു.”

അർഷ്ദീപിനെക്കുറിച്ച് കൂടുതൽ സംസാരിക്കുമ്പോൾ, രോഹിത് പറഞ്ഞു: “കാരണം, അത് വളരെ ലളിതമാണ്, അവൻ അവന്റെ മനസ്സിൽ വളരെ വ്യക്തമാണ്. അവൻ ആത്മവിശ്വാസമുള്ള ഒരു താരമാണ് , അവരുടെ ആദ്യകാലങ്ങളിൽ ഇതുപോലെയുള്ള പല ആളുകളെയും ഞാൻ കണ്ടിട്ടില്ല, അവൻ വളരെ ആത്മവിശ്വാസമുള്ളവനാണ്, വിജയത്തിനായി അയാൾക്ക് നല്ല ആഗ്രഹമുണ്ട് . ഇത് ഒരു നല്ല സൂചനയാണ്, രാഹുൽ ഭായ് പോലും നിങ്ങളോട് പറയും, അവൻ തന്റെ ഗെയിമിനെ എങ്ങനെ സ്വീകരിക്കുകയും അതിനെ സമീപിക്കുകയും ചെയ്യുന്നു എന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.

Read more

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തെ കുറിച്ച് പറയുമ്പോൾ, ടീം ഇന്ത്യ 173/8 എന്ന സ്‌കോർ രേഖപ്പെടുത്തി, ആറ് വിക്കറ്റും ഒരു പന്തും ശേഷിക്കെ ലങ്ക ലക്ഷ്യം മറികടന്നു.