പതിവ് കാഴ്ച വലിയ അത്ഭുതങ്ങൾ ഒന്നും തോന്നുന്നില്ല, പാകിസ്ഥാൻ നഗരത്തിലൂടെയും ഗ്രാമ പ്രദേശങ്ങളിലൂടെയും നടക്കുന്നവർ പൊട്ടിച്ചിതറിയ ടിവിയുടെ കഷണങ്ങളും ചില്ലുകളും കാണുമ്പോൾ ഇങ്ങനെ വിചാരിക്കലും തെറ്റില്ല. ഇന്ത്യയുമായി നടന്ന ഏതൊരു മത്സരത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടാലും ഇതൊരു പതിവ് കആഴ്ചയാണ്. അപ്പോൾ ഉള്ള ആവേശത്തിൽ ആളുകൾ വിലകൂടിയ ടിവികൾ എടുത്തെറിയുന്നത്.
ഇന്നലെ ഇത്തരത്തിൽ പാകിസ്ഥാനിൽ പൊട്ടിയ ടിവികൾക്ക് കൈയും കണക്കുമില്ല. ഒരുപാട് ടിവികൾ ആളുകൾ രോഷത്തിൽ എറിഞ്ഞു കളയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഞങ്ങൾക്ക് ഇനി ക്രിക്കറ്റ് ഇല്ല പാകിസ്താനും ഇല്ല എന്നൊക്കെ ടാഗ് ചെയ്താണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്തായാലും ഇന്ത്യൻ ആരാധകർ ഇതിനെ ആഘോഷമാക്കി. പാകിസ്താനിലെ ടിവി കടക്കാർക്ക് ഇത് ചാകര എന്ന തരത്തിലാണ് ട്രോളുകൾ പിറന്നത്. ഇഇന്ത്യയുമായി മത്സരം നടക്കുമ്പോൾ കൂടുതൽ ടിവികൾ ഓർഡർ ചെയ്യുന്ന ടിവിക്കാരനും ചിത്രങ്ങളിൽ താരമായി.
Read more
വിജയപ്രതീക്ഷ നൽകിയിട്ട് തങ്ങളുടെ ടീം തോറ്റത് ആരാധകരെ നിരാശപ്പെടുത്തി.