ഇന്ത്യൻ കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ നികുതിദായകൻ വിരാട് കോഹ്‌ലി; പിന്നാലെ സച്ചിനും എംഎസ് ധോണിയും

2024 മാർച്ച് 31-ന് (FY24) സമാപിച്ച മുൻ സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ഇന്ത്യൻ കായിക താരങ്ങളിൽ ഏറ്റവും കൂടുതൽ നികുതിദായകൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഫോർച്യൂൺ ഇന്ത്യ മാഗസിൻ പങ്കുവെച്ച കണക്കുകൾ പ്രകാരം സാമ്പത്തിക വർഷം 66 കോടി രൂപയാണ് കോലി നികുതിയിനത്തിൽ അടച്ചത്. ഇത് മൊത്തം സെലിബ്രിറ്റികളുടെ പട്ടികയിൽ കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്. നടൻ ഷാരൂഖ് ഖാനാണ് പട്ടികയിൽ മുന്നിൽ.

ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ സഹ ഉടമ കൂടിയായ ഖാൻ 92 കോടി രൂപയാണ് നികുതിയിനത്തിൽ അടച്ചത്. അദ്ദേഹത്തെ പിന്തുടർന്ന് സൽമാൻ ഖാനും അമിതാഭ് ബച്ചനും യഥാക്രമം ഏറ്റവും ഉയർന്ന സെലിബ്രിറ്റി നികുതിദായകരിൽ മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്തായിരുന്നു.

‘ക്യാപ്റ്റൻ കൂൾ’ എംഎസ് ധോണി, ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ഐപിഎല്ലിൽ മാത്രം തുടരുകയും ചെയ്യുന്നു. ക്രിക്കറ്റ് കളിക്കാരിൽ ഏറ്റവും ഉയർന്ന നികുതിദായകൻമാരിൽ രണ്ടാമനാണ് ധോണി. ജനപ്രിയമായി തുടരുകയും നിരവധി എൻഡോഴ്‌സ്‌മെൻ്റ് ഡീലുകളുള്ള ഐക്കണിക് വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ, FY24 ന് നികുതിയിനത്തിൽ 38 കോടി രൂപയാണ് അടച്ചത്. ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്.

വളരെക്കാലം മുമ്പ് വിരമിച്ചെങ്കിലും, കായികതാരങ്ങളിൽ ഏറ്റവും കൂടുതൽ നികുതിദായകരായ സച്ചിനും ഗാംഗുലിയും യഥാക്രമം 28 കോടിയും 23 കോടിയും നൽകി മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്താണ്. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് എന്നിവരും പട്ടികയിൽ ഇടം നേടി. അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തുമാണ് ഇരുവരുടെയും റാങ്കിങ്ങ്. ഓൾറൗണ്ടർ 13 കോടി രൂപ നികുതി അടച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പന്ത് 10 കോടി രൂപ സംഭാവന നൽകി. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന താരങ്ങൾ ഇവരൊക്കെയാണ്:

വിരാട് കോലി-66 കോടി രൂപ
മഹേന്ദ്ര സിംഗ് ധോണി -38 കോടി രൂപ
സച്ചിൻ ടെണ്ടുൽക്കർ -28 കോടി രൂപ
സൗരവ് ഗാംഗുലി-23 കോടി രൂപ
ഹാർദിക് പാണ്ഡ്യ-13 കോടി രൂപ
ഋഷഭ് പന്ത് -10 കോടി രൂപ

Read more