രഞ്ജിയിലും ഗതിപിടിക്കാതെ വിരാട് കോഹ്‌ലി, ഇത്തവണ പുറത്താകൽ വെറൈറ്റി രീതിയിൽ; ആരാധകർക്ക് വമ്പൻ നിരാശ

ഡൽഹി – റെയിൽവേസ് രഞ്ജി ട്രോഫി മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്‌ലി ഇറങ്ങുന്നതും മികച്ച പ്രകടനം നടത്തുന്നതും കാണാൻ ഇരുന്നവർക്കും നിരാശ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ സാധിച്ചില്ല. ഗ്രൂപ്പ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ ബാറ്റിംഗിന് ഇറങ്ങി തൻ്റെ ആദ്യ ബൗണ്ടറിക്ക് തൊട്ടുപിന്നാലെ, ഹിമാൻഷു സാങ്‌വാൻ്റെ ഒരു ഇൻസ്‌വിംഗിംഗ് ഡെലിവറി റീഡ് ചെയ്യുന്നതിൽ കോഹ്‌ലി പരാജയപ്പെട്ടു, പന്ത് അദ്ദേഹത്തിൻ്റെ ഓഫ് സ്റ്റമ്പ് തകർത്തെറിയുക ആയിരുന്നു. മികച്ച ഒരു സ്ട്രൈറ്റ് ഡ്രൈവ് കളിച്ച കോഹ്‌ലി പക്ഷേ, അടുത്ത ഡെലിവറിയിൽ പുറത്തായത് സ്റ്റേഡിയത്തെ മുഴുവൻ നിശബ്ദമായി.

15 പന്തിൽ 6 റൺസ് മാത്രം നേടിയ ശേഷം ഇന്ത്യൻ താരം പുറത്തായപ്പോൾ വിരാട് നേരിട്ട ഓരോ പന്തുകൾക്കും ആരവമുയർത്തിയ കാണികൾക്ക് ഒരക്ഷരം പോലും പിന്നെ പ്രതികരിക്കാൻ കഴിഞ്ഞില്ല. വിരാടിൻ്റെ വിക്കറ്റിൽ സംഗ്‌വാൻ നടത്തിയ ആഘോഷം റെയിൽവേസ് ബൗളറെ സംബന്ധിച്ചിടത്തോളം പുറത്താക്കൽ എത്ര പ്രധാനമാണെന്ന് സ്ഥിരീകരിച്ചു.

രണ്ടാം ദിവസം മത്സരം ആരംഭിക്കുന്നതിന് മുമ്പ്, സ്റ്റേഡിയത്തിൽ കാത്തിരിപ്പ് പ്രകടമായിരുന്നു, ഓരോ ഡൽഹി വിക്കറ്റ് വീഴാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നു. എത്രയും വേഗം കോഹ്‌ലി ബാറ്റിംഗിന് ഇറങ്ങുന്നത് ആയിരുന്നു അവർക്ക് കാണേണ്ട കാഴ്ച്ച.

ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ സാധാരണമല്ലാത്ത രീതിയിൽ ഉള്ള തരത്തിൽ ഉള്ള ജനക്കൂട്ടമാണ് സ്റ്റേഡിയം പരിസരത്ത് തടിച്ചുകൂടിയത്.
റിപ്പോർട്ടുകൾ പ്രകാരം 15,000 ത്തിലധികം ആരാധകരാണ് ഉദ്ഘാടന ദിവസം മത്സരത്തിനെത്തിയത്.

https://x.com/FarziCricketer/status/1885198684746293527?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1885198684746293527%7Ctwgr%5E1cde85181f1e5d8ec7d8f63984d41535ca250373%7Ctwcon%5Es1_&ref_url=https%3A%2F%2Fsports.ndtv.com%2Fcricket%2Fvirat-kohli-embarrasses-on-ranji-trophy-return-clean-bowled-for-6-runs-watch-7600956