വിരാട് കോഹ്‌ലിയുടെ അതിബുദ്ധി ആ താരത്തിന്റെ താളം നശിപ്പിച്ചു, ഒരു ആവശ്യവും ഇല്ലായിരുന്നു അങ്ങനെ പറഞ്ഞിട്ട്: ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ സീമർ ആകാശ് ദീപിനോട് വിരാട് കോഹ്‌ലിയുടെ തെറ്റായ നിർദ്ദേശം എങ്ങനെയാണ് താരത്തിന്റെ ബൗളിംഗ് നശിപ്പിച്ചതെന്ന് ആർ അശ്വിൻ വെളിപ്പെടുത്തി. ഹർഷിത് റാണയ്ക്ക് പകരം ആകാശ് മികച്ച ബൗളിംഗ് നടത്തിയെങ്കിലും ആദ്യ ഇന്നിംഗ്‌സിൽ 29.5 ഓവറിൽ 95/1 എന്ന കണക്കിൽ താരം തന്റെ പോരാട്ടം അവസാനിപ്പിച്ചു. സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും സെഞ്ചുറി നേടിയതോടെ ടീം 445 റൺസാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയത്.

“ഗബ്ബയിൽ ആകാശ് ദീപ് നന്നായി ബൗൾ ചെയ്യുകയായിരുന്നു. ആകാശ് നന്നായി പന്തെറിഞ്ഞപ്പോൾ ബുംറ ആ സമയം അൽപ്പം പതറി. ഞാൻ പുറത്ത് നിന്ന് മത്സരം കാണുകയായിരുന്നു. വിരാട് ആകാശിൻ്റെ അടുത്തേക്ക് പോയി, നേരെ ബൗൾ ചെയ്യാൻ പറഞ്ഞു. ഇത് ബൗളറുടെ ലൈനിനെയും ലെങ്തിനെയും നശിപ്പിച്ചു. പിന്നെ അവന്റെ താളം നശിപ്പിച്ചു ”ബെംഗളൂരുവിൽ നടന്ന AWS AI കോൺക്ലേവ് 2025 ൽ അദ്ദേഹം പറഞ്ഞു.

“ഇത് സ്റ്റീവ് സ്മിത്തിനെ അസ്വസ്ഥനാക്കുമെന്ന് വിരാട് കരുതി. എന്നാൽ നിങ്ങൾക്ക് ഒരു ബൗളറെ മനസ്സിലായില്ലെങ്കിൽ, ഇതാണ് സംഭവിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഒരു ബൗളറെ അറിയാമെങ്കിൽ, അവൻ ആഗ്രഹിക്കുന്ന രീതിയിൽ പന്തെറിയാൻ നിങ്ങൾ അവനെ അനുവദിക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടാം ഇന്നിംഗ്‌സിൽ ആകാശ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യ കളി സമനിലയിലാക്കി. മത്സരത്തിന് ശേഷം അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചു.
പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിലുള്ള ടീം അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-3ന് തോൽക്കുകയായിരുന്നു. 32 വിക്കറ്റുമായി ബുംറ മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത്.