ഇന്ത്യയെ ഒതുക്കാൻ ഞങ്ങളുടെ പക്കൽ തന്ത്രമുണ്ട്, അത് ഉപയോഗിച്ച് അവരെ വീഴ്ത്തും: ടോം ലാഥം

ന്യൂസിലൻഡിനെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് എതിരെ വരാനിരിക്കുന്നത് അതിനിർണായക പരമ്പരയാണ്. ബ്ലാക്ക് ക്യാപ്‌സ് ഇതിനകം ഒരു നീണ്ട ഉപഭൂഖണ്ഡ പര്യടനത്തിലാണ് തുടരുന്നത്. അഫ്ഗാനിസ്ഥാനെതിരായ ഗ്രേറ്റർ നോയിഡയിൽ നടന്ന ടെസ്റ്റ് ടെസ്റ്റ് മത്സരം മഴ മൂലം അവസാനിച്ചിരുന്നു. ശ്രീലങ്കയിൽ 2-0ന് തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യൻസിപ് പട്ടികയിൽ വമ്പൻ നഷ്ടം ഉണ്ടായ കിവീസിന് ഇന്ത്യൻ പരമ്പര ജയിക്കാതെ മറ്റ് വഴികൾ ഇല്ല.

കടുപ്പമേറിയ ഇന്ത്യൻ പര്യടനത്തിലൂടെ ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ പരിവർത്തന ഘട്ടം തുടരുകയാണ്. ടോം ലാഥം മുഴുവൻ സമയ ചുമതല ഏറ്റെടുത്തതോടെ ടിം സൗത്തി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ലാതം മുമ്പ് ഒമ്പത് ടെസ്റ്റുകളിൽ ന്യൂസിലൻഡിനെ നയിച്ചിട്ടുണ്ട്. എല്ലാം വില്യംസണിൻ്റെ സ്റ്റാൻഡ്-ഇൻ എന്ന നിലയിലാണ്.

ഡെവൺ കോൺവേ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാൻ്റ്‌നർ, സൗത്തി തുടങ്ങി സീനിയർ താരങ്ങൾ അടങ്ങുന്ന ഒരു ടീമിനെ അദ്ദേഹം നയിക്കുമ്പോൾ ഏവരും ടീമിന്റെ പ്രകടനം ഉറ്റുനോക്കും. സീനിയർ ബാറ്ററും മുൻ നായകനുമായ കെയ്ൻ വില്യംസൺ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായപ്പോൾ, ന്യൂസിലൻഡ് വെല്ലുവിളി ഉയർത്താൻ യുവ ഗൺ രചിൻ രവീന്ദ്രയെ ആശ്രയിക്കും.

“ഇന്ത്യയിൽ, അവരോട് ആക്രമണാത്മകമായി പെരുമാറുന്ന ടീമുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് ഞങ്ങൾ കണ്ടു, പ്രത്യേകിച്ച് ബാറ്റിംഗിൽ” ലാതം പറഞ്ഞു. “ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ എന്തെങ്കിലും ചെയ്യാൻ വെയ്റ്റ് ചെയ്യുന്നതിന് പകരം അവരെ അങ്ങോട്ട് പോയി ആക്രമിക്കുക എന്നതാണ് ശ്രമിക്കാൻ പോകുന്ന തന്ത്രം”