ബ്രസീൽ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്രസീലിയൻ താരമായ റാഫീഞ്ഞ പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയായിരുന്നു. കൂടാതെ ലൂയിസ് ഹെൻറിക്കെ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിട്ടുണ്ട്. ഒപ്പം ആൻഡ്രിയാസ് പെരേരയും തകർപ്പൻ ഗോൾ കണ്ടെത്തി.
ഒരുപാട് നാളുകൾക്ക് ശേഷമാണ് ബ്രസീലിന് ഇത്രയും ഗംഭീര വിജയം നേടാൻ സാധിച്ചത്. അതിൽ സന്തോഷത്തിലാണ് പരിശീലകനായ ഡൊറിവാൽ ജൂനിയർ. ട്രെയിനിങ്ങിൽ പരിശീലിച്ചതെല്ലാം കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്നാണ് പരിശീലകൻ പറയുന്നത്.
ഡൊറിവാൽ ജൂനിയർ പറയുന്നത് ഇങ്ങനെ:
“പൊതുവിൽ ഞാൻ സന്തോഷവാനാണ്. അത് രണ്ടാം പകുതിയുടെ കാര്യത്തിൽ മാത്രമല്ല. മറിച്ച് ഞങ്ങൾ ട്രെയിനിങ്ങിൽ പരിശീലിച്ചതെല്ലാം കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞു എന്ന കാര്യത്തിലാണ്. ആദ്യ പകുതിയിൽ അവരുടെ പ്രതിരോധം ഒരല്പം കടുത്തതായിരുന്നു. ഞങ്ങൾ കരുതിയ പോലെ കാര്യങ്ങൾ നടന്നില്ല”
ഡൊറിവാൽ ജൂനിയർ തുടർന്നു:
Read more
“എന്നിട്ട് പോലും ഒരു ഗോൾ നേടാൻ കഴിഞ്ഞു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഒരു ഗോൾ നേടാനായത് കൂടുതൽ അനുകൂലമായി. എതിരാളികൾ അപ്പോൾ കൂടുതൽ ഓപ്പൺ ആവുകയായിരുന്നു. അതോടുകൂടിയാണ് ഞങ്ങൾ പ്രതീക്ഷിച്ച രൂപത്തിൽ കളിക്കാൻ കഴിഞ്ഞത് “ഡൊറിവാൽ ജൂനിയർ പറഞ്ഞു.