ഏകദിന ലോക കപ്പിൽ ഞങ്ങൾക്ക് ഈ ഭുവിയെ അത്യാവശ്യമാണ്, ഇങ്ങനെയാകണം വിമർശകർക്ക് മറുപടി കൊടുക്കേണ്ടത്; ഭുവനേശ്വർ കുമാറിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ അഭിപ്രായവുമായി ആരാധകർ

തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) സൺറൈസേഴ്‌സ് ഹൈദരാബാദിനായി (എസ്ആർഎച്ച്) ഭുവനേശ്വർ കുമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു സമയത്ത് കൂറ്റൻ സ്കോറിലേക്ക് കുതിച്ച ടീമിനെ തകർത്തെറിഞ്ഞത് ഭുവിയുടെ 5 വിക്കറ്റ് പ്രകടനമാണ്.

തന്റെ ക്ലാസ്സിനെയും ഫോമിനെയും സംശയിച്ചവർക്കുള്ള ഉത്തരമായിരുന്നു ഭുവിയുടെ ഇന്നലത്തെ പ്രകടനം. തനിക്ക് ഇനിയും ടീമിലേക്ക് മടങ്ങിവരാൻ പറ്റുമെന്ന് ഭുവിയുടെ ഇന്നലത്തെ പ്രകടനം കാണിച്ച് തന്നു. ഭുവനേശ്വർ കുമാറിന്റെ ഇന്ത്യൻ ടീം കരിയറിനെ സംബന്ധിച്ച് വളരെ അത്യാവശ്യമായിരുന്ന ഒരു പ്രകടനം തന്നെ ആയിരുന്നു ഇന്നലത്തേത്. അതിനാൽ തന്നെ ആരാധകരും ആവേശത്തിലായി.

ശാന്തമായ പെരുമാറ്റത്തിന് പേരുകേട്ട ടൈറ്റൻസിന്റെ ഹെഡ് കോച്ച് ആശിഷ് നെഹ്‌റ ഭുവിയുടെ മികച്ച ബോളിങ്ങിന് പിന്നാലെ വളരെ അസ്വസ്ഥനായി നിൽക്കുന്നത് കാണാമായിരുന്നു ജയദേവ് ഉനദ്കട്ടിനും ജെയിംസ് ഫോക്ക്നറിനും ശേഷം ടൂർണമെന്റിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബൗളറായി ഭുവി ഇതോടെ മാറി.

“ഏകദിന ലോകകപ്പിൽ ഞങ്ങൾക്ക് ഇത്തരത്തിലുള്ള സ്പെൽ ആവശ്യമാണ്.” ഇതാണ് ബവിയുടെ പ്രകടനത്തിന് പിന്നാലെ വന്ന കമന്റ്. “ഇങ്ങനെയാകണം ഫോമിലേക്ക് മടങ്ങിവരേണ്ടത്.” മറ്റൊരു ആരാധകൻ കുറിച്ചു.