ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യയ്ക്ക് ആദ്യ മത്സരത്തിൽ വിജയം സമ്മാനിക്കാൻ നിർണായക പങ്ക് വഹിച്ചത് ജെമിമ റോഡ്രിഗസിന്റെ തകർപ്പൻ ബാറ്റിംഗാണ്. പാകിസ്ഥാനെതിരായ മത്സരത്തിൽ വിക്കറ്റിനായിരുന്നു 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ജെമിമ റോഡ്രിഗസിൻ്റെയും റിച്ച ഗോഷിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.
സ്‌മൃതി മന്താനായെ പോലെ ഒരു സൂപ്പർ താരം ഇറങ്ങാതിരിക്കുമ്പോൾ പാകിസ്താന് ഇന്ത്യയുടെ മേൽ ജയം നേടാൻ കിട്ടിയ ഏറ്റവും വലിയ അവസരമായിരുന്നു ഇന്നലെ. കളിയുടെ ഒരു ഭാഗത്ത് അവർ അത് ഉറപ്പിക്കുകയും ചെയ്തു മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ജെമിമ റോഡ്രിഗസ് ഇറങ്ങുന്നത് വരെ പാകിസ്ത ആഗ്രഹിച്ച പോലെ ആയിരുന്നു കാര്യങ്ങൾ എന്നാൽ ജെമിമ ഇറങ്ങി പാകിസ്താന്റെ കൈയിൽ നിന്നും വിജയം തട്ടിയെടുത്തു.
മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ജെമിമ റോഡ്രിഗസ് 38 പന്തിൽ 52 റൺസും റിച്ച ഗോഷ് 20 പന്തിൽ 31 റൺസും നേടി പുറത്താകാതെ നിന്നു. സ്മൃതി മന്ദാനയുടെ അഭാവത്തിൽ യാസ്ടിക ബാട്ടിയയാണ് ഷഫാലി വർമ്മയ്ക്കൊപ്പം ഓപ്പൺ ചെയ്തത്. യാസ്തിക 17 റൺസ് നേടിയപ്പോൾ ഷഫാലി വർമ്മ 25 പന്തിൽ 33 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 പന്തിൽ 16 റൺസ് നേടി പുറത്തായി.
Read more
കഴിഞ്ഞ ടി20 ലോകകപ്പിലേതിന് സമാനായി മൂന്നാം നമ്പറിൽ ഇറങ്ങിയ താരമാണ് പാകിസ്താന്റെ കൈയിൽ നിന്നും മത്സരം തട്ടിയെടുത്തത്. അന്ന് വിരാട് കോഹ്ലി കാണിച്ച മായാജാലത്തിൽ തകർന്ന പാകിസ്ഥാനുമേൽ ഇപ്പോൾ മറ്റൊരു മൂന്നാം നമ്പർ ബാറ്റ്സ്മാൻ അത്ഭുതം കാണിച്ചിരിക്കുന്നു.