ഇന്നലെ അജിന്‍ക്യ രഹാനെ തകര്‍ത്തടിച്ചു കളിച്ചുകൊണ്ടിരുന്നപ്പോള്‍ കമന്ററേറ്റര്‍ ജതിന്‍ സപ്രു പറയുക ഉണ്ടായി, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ മുന്നില്‍ ഇങ്ങനെ കളിക്കുമ്പോള്‍ അതു ടെസ്റ്റില്‍ രഹാനയെ ഉള്‍പ്പെടാത്തത് പുനരാലോചിക്കാന്‍ ഒരു സന്ദര്‍ഭം ആകുമെന്ന്.
എന്തൊരു ദുര്‍ബലമായ കമന്റ് ആയിരുന്നു അതു. രഹാനെ തന്റെ അവസാന ടെസ്റ്റ് കളിച്ചതു ദക്ഷിണാഫ്രിക്കയുമായി ജനുവരി 2022ല്‍ ആണ്. അന്ന് കോഹ്ലി ആയിരുന്നു ക്യാപ്റ്റന്‍. തുടര്‍ന്നു ലങ്കയുമായി അടുത്ത പരമ്പരയില്‍ ആണ് രോഹിത് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്.
രഹാനയെ മാറ്റിയതില്‍ രോഹിതിനു ഒരു പങ്കും ഇല്ല. രഹാനെ ഔട്ട് ഓഫ് ഫോം ആയിരുന്നു.
പോരാത്തതിന് തുടര്‍ച്ചയായി പരാജയവും.സെലക്ടര്‍മാര്‍ ഉന്നം വെച്ചിരിക്കുന്ന ആള്‍ ആയിരുന്നു രഹാനെ. ആ നിസ്സഹായ കെണിയില്‍ അയാള്‍ വീണു. രഹാനെ മാത്രം അല്ല, പൂജാരയും വീണു. പക്ഷെ പൂജാര ശക്തമായി തിരിച്ചു വന്നു.
ഐപിഎല്‍ പോലെ ലോകോത്തര ടൂര്‍ണമെന്റ് വേദിയില്‍ ഒരു കമന്ററേറ്റര്‍ ഇങ്ങനെ വിഡ്ഢിത്തം വിളമ്പുന്നത് കഷ്ടം തന്നെ ആണ്.
എഴുത്ത്: എബി മാത്യു
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍