ഇത്രയും സ്‌കില്‍ ഉള്ള താരം എന്തിനാണ് പലപ്പോഴും ഡിഫെന്‍സിലേക്ക് ഉള്‍വലിഞ്ഞ് അനാവശ്യ പ്രഷര്‍ സൃഷ്ടിക്കുന്നത്!

എത്ര മനോഹരമായി ആണ് ഇന്ന് കെ എല്‍ രാഹുല്‍ ബാറ്റ് ചെയ്തത്.ടീം ഇന്ത്യയുടെ അറ്റാക്കിങ് ഇന്റന്റ് കൃത്യമായി അയാള്‍ എക്‌സിക്യൂട്ട് ചെയ്തു.ഇന്ത്യന്‍ ബാറ്റര്‍മാര്‍ അറ്റാക്ക് ചെയ്ത് തുടങ്ങിയപ്പോള്‍ ഫീല്‍ഡേഴ്‌സിനെ എല്ലാം ബൗണ്ടറിയില്‍ നിര്‍ത്തി ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഫീല്‍ഡ് സെറ്റ് ചെയ്തപ്പോള്‍ പലപ്പോഴും റിഷാബ് പന്തൊക്കെ ബൗണ്ടറികള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് നമ്മള്‍ കണ്ടെതാണ്.
അവിടെ ആണ് രാഹുല്‍ വളരെ സിമ്പിള്‍ ആയി ഗ്യാപുകള്‍ പിക് ചെയ്ത് ബൗണ്ടറികള്‍ നേടിയത്.

പലപ്പോഴും ബംഗ്ലാ ഫീല്‍ഡര്‍മാര്‍ കാഴ്ച്ചക്കാര്‍ ആയിരുന്നു കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങിനു മുമ്പില്‍.
സ്റ്റെപ് ഔട്ട് ചെയ്ത് ഉള്ള സിക്‌സൊക്കെ അയാളുടെ ടാലെന്റ് എവിടെയും പോയ്പോയിട്ടില്ല എന്ന് കാണിച്ച് തരുന്നവ തന്നെ ആയിരുന്നു. ഫുള്‍ ഫ്‌ലോയില്‍ രാഹുല്‍ ബാറ്റ് ചെയുന്നത് കാണാന്‍ തന്നെ ഒരു അഴക് ആണ്.

ഇന്ന് രാഹുല്‍ ടെസ്റ്റിലെ തന്റെ വേഗതയേറിയ ഫിഫ്റ്റിയും സ്വന്തമാക്കി. ഇത്രയും സ്‌കില്‍ ഉള്ള രാഹുല്‍ എന്തിനാണ് പലപ്പോഴും ഡിഫെന്‍സിലേക്ക് ഉള്‍വലിഞ്ഞ് അനാവശ്യ പ്രഷര്‍ സൃഷ്ട്ടിക്കുന്നത് എന്ന് ഇതുവരെ മനസിലായിട്ടില്ല.

ഇന്ന് രാഹുല്‍ പുറത്തു ആയ രീതിയും അയാളുടെ ആറ്റിട്യൂഡില്‍ മാറ്റം ഉണ്ട് എന്ന് തന്നെ ആണ് സൂചന നല്‍കുന്നത്. സെറ്റ് ആയ ബാറ്റര്‍ തന്റെ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയപ്പോള്‍ ഉള്ള പുറത്താകല്‍ , ഒരു സെല്‍ഫ് ലെസ് ഇന്റന്റ്. ഒരു സ്പെഷ്യല്‍ കെ എല്‍ രാഹുല്‍ ക്ലാസ്സ് ഇനിന്നിങ്‌സ്.

എഴുത്ത്: ജോ മാത്യൂ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more