പൃഥ്വി ഷായ്ക്ക് എന്തുകൊണ്ട് ഇന്ത്യന്‍ ടീമില്‍ ഇടമില്ല?, കാരണം പറഞ്ഞ് മുന്‍ പരിശീലകന്‍

ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടും യുവഓപ്പണര്‍ പൃഥ്വി ഷായെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ കാരണം പറഞ്ഞ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍. ഫിറ്റ്നസ് പ്രശ്നമാണ് പൃഥ്വിയെ പിന്നോട്ടടിക്കുന്നതെന്ന് ശ്രീധര്‍ പറഞ്ഞു.

‘എന്തുകൊണ്ട് പൃഥ്വിക്ക് ടീമില്‍ ഇടം നേടാനാവുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ബോളര്‍മാര്‍ക്ക് ഒരു സാധ്യതയും നല്‍കാത്ത ബാറ്റര്‍. ഓഫ് സൈഡില്‍ വലിയ മികവ് പൃഥ്വിക്കുണ്ട്. ഏത് ലെങ്തിലും പൃഥ്വിക്കെതിരെ എറിയു. ഗ്യാപ്പുകള്‍ കണ്ടെത്തി കളിക്കാന്‍ അവന് കഴിയും.’

‘എന്തുകൊണ്ട് അവന്‍ ടീമിലേക്ക് എത്തുന്നില്ല എന്നതിലെ ആദ്യ കാരണം ഫിറ്റ്നസ് ആണ്. ഐപിഎല്ലില്‍ പൃഥ്വി നന്നായി തുടങ്ങി. എന്നാല്‍ ടൂര്‍ണമെന്റ് മുന്‍പോട്ട് പോകുന്തോറും വേഗത കുറഞ്ഞു വന്നു. അവന് ആവശ്യമായ സമയം നല്‍കണം’ ആര്‍ ശ്രീധര്‍ അഭിപ്രായപ്പെട്ടു.

Read more

2021 ജൂലൈയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ശ്രീലങ്കക്കെതിരായ ടി20യിലായിരുന്നു ഇത്. ഇതിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടില്ല.