സഞ്ജു സാംസണിനെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ എടുക്കാത്തതിനെതിരെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തിയത്. അവര്‍ സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിനെ തഴഞ്ഞതിനെതിരെ പൊട്ടിത്തെറിച്ചു. നായകന്‍ രോഹിത് ശര്‍മ്മ അടക്കമുള്ളവരെ ചീത്തവിളിച്ചു. ഇപ്പോഴിതാ എന്ത് കൊണ്ടാണെന്നതിന് സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ എടുക്കാത്തത് എന്ത് കൊണ്ടാണെന്നതിന് ഉത്തരമായി എന്നാണ് അക്കൂട്ടത്തില്‍ ചില ആരാധകരെങ്കിലും കരുതുന്നത്.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലും പരാജയമായതോടെയാണ് സഞ്ജുവിന്റെ പ്രകടനം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്. പതിവുപോലെ നാലാം ടി20യിലും ഷോര്‍ട്ട് ബോള്‍ കെണിയിലാണ് സഞ്ജു വീണത്. മത്സരത്തില്‍ മൂന്ന് പന്ത് മാത്രം നേരിട്ട താരം 1 റണ്‍സെടുത്ത് പുറത്തായി.
ആദ്യ മൂന്ന് മത്സരത്തിലും ജാഫ്രാ ആര്‍ച്ചറുടെ ഷോര്‍ട്ട് ബോള്‍ കെണിയിലാണ് സഞ്ജു വീണത്. എന്നാല്‍ നാലാം മത്സരത്തില്‍ സാഖിബ് മഹമ്മൂദാണ് സഞ്ജുവിനെ പുറത്താക്കിയത്. ആദ്യ ഓവറില്‍ മോശം ഷോട്ടുകള്‍ക്ക് ശ്രമിക്കാതിരുന്ന സഞ്ജു രണ്ടാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് തുലച്ചു.
ലെഗ് സൈഡില്‍ അല്‍പ്പം ഷോട്ടായെത്തിയ പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജു ബൗണ്ടറി ലൈനില്‍ ബ്രൈഡന്‍ കാഴ്സിന്റെ കൈയില്‍ അവസാനിച്ചു. 26, 5, 3, 1 എന്നിങ്ങനെയാണ് പരമ്പരയിലെ നാല് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോര്‍. അഞ്ചാം മത്സരത്തിലെങ്കിലും മികച്ചൊരു ഇന്നിംഗ്‌സ് കാഴ്ചവെച്ചില്ലെങ്കില്‍ സഞ്ജുവിന് അത് ക്ഷീണമാകും.