ബിസിസിഐ യില്‍ ആരെയും പരിചയം ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകാന്‍ കഴിഞ്ഞില്ലെന്ന് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മുംബൈ ഇന്ത്യന്‍സിനെ ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച തനിക്ക് ക്യാപ്റ്റന്‍സി മികവുണ്ടെന്ന് സ്വയം അറിയാവുന്ന കാര്യമാണെങ്കിലും നായകനാകാന്‍ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള എന്റെ ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തെക്കുറിച്ചും ക്യാപ്റ്റന്‍സിയെക്കുറിച്ചും ആരും സംസാരിക്കാറില്ല. ദശീയ ക്യാപ്റ്റനാവണമെങ്കില്‍ ബിസിസിഐ യില്‍ ആരെങ്കിലും പേര് നിര്‍ദേശിക്കേണ്ടതുണ്ട്. ബിസിസഐ യിലെ ആരേയും പരിചയമില്ലാത്തതിനാല്‍ അതിന് സാധ്യതയില്ല. ഏതെങ്കിലുമൊരാളുടെ ഫേവറിറ്റുകളുടെ കൂട്ടത്തില്‍ നിങ്ങള്‍ ഇല്ലെങ്കില്‍ ക്യാപ്റ്റന്‍സി പോലെയുള്ള പദവികള്‍ ലഭിക്കില്ല. ക്യാപ്റ്റനാണോ അല്ലയോ എന്നതു വലിയൊരു കാര്യമല്ല. എനിക്കു ഇക്കാര്യത്തില്‍ പശ്ചാത്താപവുമില്ല. കളിക്കാരന്നെ നിലയില്‍ സ്വന്തം രാജ്യത്തെ സേവിക്കാനായതില്‍ സന്തോഷവാനാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. അടുത്തിടെയാണ് അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത്.
Read more
ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച സ്പിന്‍ മാന്ത്രികനായിരുന്നു ഹര്‍ഭജന്‍ സിങ്. നാട്ടിലും വിദേശത്തും ഒരുപാട് മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം ഇന്ത്യക്കു വേണ്ടി റെഡ്ബോള്‍, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കാഴ്ചവച്ചിട്ടുണ്ട്. ഇതിഹാസ സ്പിന്നറുടെ പദവിയില്‍ വരെയെത്തിയിട്ടും ഹര്‍ഭജന് ഒരിക്കല്‍പ്പോലും ഇന്ത്യന്‍ ടീമിനെ നയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുമായി തനിക്ക് ഒരു പിണക്കവുമില്ലെന്നു അദ്ദേഹം വ്യക്തമാക്കി.