2007 ൽ ആ ടെസ്റ്റിലാണ് ഇഷാന്ത് എന്ന പതിനെട്ടുവയസ്സുകാരൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറിയത്. ഉയരക്കാരനായ ഇഷാന്തിന്റെ പന്തുകൾ പോണ്ടിങ് ഉൾപ്പടെ പല താരങ്ങളെയും കുഴപ്പിച്ചു. എന്തിരുന്നാലും സ്ഥിരത നിലനിർത്താൻ താരത്തിനായില്ല.
പലപ്പോഴും ടെസ്റ്റ് ടീമിലൊക്കെ ഇടയ്ക്കിടെ വന്നുപോകുന്ന ഒരു അതിഥി മാത്രമായി ഇഷാന്ത് ഒതുങ്ങി. അതിനിടയിൽ ബുംറ, ഷമി, തുടങ്ങിയ താരങ്ങളുടെ കടന്നുവരവോടെ ഇഷാന്ത് ശരിക്കും ഔട്ടായി എന്നുപറയാം.
എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു താരവും ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോർഡിലും ഭാഗമാണ് ഇഷാന്ത്. മറ്റൊന്നും അല്ല ടെസ്റ്റിൽ ഈ നൂറ്റാണ്ടിൽ ഇന്ത്യക്ക് എതിരെ പിറന്ന മൂന്ന് വലിയ വ്യക്തികത സ്കോറുകളിലും ഇഷാന്തിന്റെ സംഭാവന ഉണ്ടായിരുന്നു.
അലിസ്റ്റർ കുക്ക് – 294 റൺസ്, എഡ്ജ്ബാസ്റ്റൺ 2011; മൈക്കൽ ക്ലാർക്ക് – 329 റൺസ്, സിഡ്നി 2012; ബ്രണ്ടൻ മക്കല്ലം – 302 റൺസ്, വെല്ലിംഗ്ടൺ 2014. ഇഷാന്ത് ശർമ്മ അവരുടെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഇവരുടെ ക്യാച്ച് നഷ്ടപെടുത്തിയിരുന്നു.
Read more
അതായത് കിട്ടിയ അവസരം ഇഷാന്ത് നഷ്ടപെടുത്തിയിട്ടാണ് ഇവർ ഇന്ത്യക്ക് എതിരെ മിന്നികത്തിയത്.