'കേരളത്തിലെ മെസി ഫാൻസിന് സന്തോഷ വാർത്ത' അർജന്റീനയെ ക്ഷണിക്കാൻ മന്ത്രി വി.അബ്ദുറഹിമാൻ സ്പൈനിലേക്ക്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി.അബ്ദുറഹിമാൻ നാളെ സ്പൈനിലേക്ക് പുറപ്പെടും. കൂടെ സ്പോർട്സ് വകുപ്പ് ഡയറക്ടറും, സെക്രട്ടറിയും, മാത്രിക്കൊപ്പം ഉണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ. മാഡ്രിഡിലേക്ക് ആണ് മന്ത്രിയും സംഘവും എത്തുന്നത്. നാളെ തന്നെ ആണ് അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്താൻ നിശ്ചയിച്ചിരിക്കുന്നതും.

കഴിഞ്ഞ വർഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അതിൽ കേരളത്തിലും വന്നു കളിക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നു. എന്നാൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ചോദിച്ച അത്രയും പണം കൊടുക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ട് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

എന്നാൽ കേരള ഫുട്ബോൾ അസോസിയേഷനും, കായിക വകുപ്പും കൂടെ ചേർന്ന് അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കും എന്ന് മന്ത്രി പ്രസ്താവിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് അവർ സ്പൈനിലേക്ക് യാത്ര തിരിക്കുന്നത്. അർജന്റീനൻ താരം ലയണൽ മെസി ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തിൽ AFA അന്നേ തീരുമാനം പറഞ്ഞിരുന്നില്ല. വരും ദിവസങ്ങളിൽ ഇതുമായുള്ള ബന്ധപ്പെട്ട ഔദ്യോഗീക വിവരങ്ങൾ വരും എന്നാണ് പ്രതീക്ഷിക്കപെട്ടുന്നത്.