ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം ഉണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.
യുവ താരങ്ങളിൽ നിലവിൽ ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്‌ഹാം നടത്തുന്നത്. ക്ലബ് ലെവലിൽ റയൽ മാഡ്രിഡിന് വേണ്ടിയും അദ്ദേഹം മുന്നിട്ട് നിൽക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരിൽ ഏറ്റവും മികച്ച താരം ആരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
ജൂഡ് ബെല്ലിങ്‌ഹാം പറയുന്നത് ഇങ്ങനെ:
” എന്നെ സംബന്ധിച്ച് മെസിയാണ് ഏറ്റവും കേമന്‍, അക്കാര്യമുറപ്പാണ്. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനൊണ് ഇതെല്ലാം ചെയ്യുന്നതെന്നു നിങ്ങള്‍ ചിന്തിച്ചു പോവും. ഓരോ തവണയും മെസിയുടെ കളി കാണുകയും ചിലത് അദ്ദേഹം ചെയ്യുന്നതും കാണുമ്പോള്‍ ഇയാള്‍ മനുഷ്യനല്ലെന്നു ചില സമയത്ത് നമുക്ക് തോണി പോകും” ജൂഡ് ബെല്ലിങ്‌ഹാം പറഞ്ഞു.