ബ്ലാസ്‌റ്റേഴ്‌സിനെ അൺഫോളോ ചെയ്തതിലൂടെ നിങ്ങൾ നടത്തിയത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ തന്നെ ചരമഗീതം, അല്ലെങ്കിൽ തന്നെ കാണാൻ ആൾ ഇല്ലാത്ത ലീഗിൽ സ്പോൺസറുമാരുടെ ഏക ആശ്വാസം കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു

ഓരോ വർഷവും ഇന്ത്യൻ സൂപ്പർ ലീഗ് ടിവിയിലും മൊബൈലിലും ഒകെ കാണുന്നവരുടെ എണ്ണം കൂടുകയല്ല കുറയുകയാണ് ചെയ്യുന്നതെന്ന് യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാം. ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള കേരളത്തിന്റെ കളി വരുമ്പോൾ മാത്രാണ് ഹോട്ട്സ്റ്റാർ ഉൾപ്പടെ ഉള്ള പ്ലാറ്റ്ഫോമിൽ ആളും അനക്കവും ഒകെ കാണുന്നത്.

ഇന്നലെ മത്സരത്തിൽ സംഭവിച്ചത് ഇങ്ങനെ: അധിക സമയത്തേക്ക് നീണ്ട സമരത്തില്‍ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍ കീപ്പറും റെഡിയാകാതെ സ്ഥാനം തെറ്റി നില്‍ക്കുമ്പോഴായിരുന്നു ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കിയത്. ഇതോടെ ബെംഗളൂരു സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെട്ടു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

ഇവാൻ ചെയ്ത പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകൾ എത്തി. കൂടുതൽ ആളുകളും അനുകൂലിച്ചാണെന്ന് മാത്രം. ബ്ലാസ്റ്റേഴ്‌സ് ചെയ്ത നടപടിക്ക് ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. ചിലപ്പോൾ അതൊരു വിലക്ക് ആയിരിക്കും, അല്ലെങ്കിൽ നല്ല തുകപിഴ കിട്ടും. അതിന്റെ സൂചന ആയിട്ടാകണം ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മെഡി പേജുകൾ ഇന്ത്യൻ സൂപ്പർ ലീഗ് പേജുകൾ അൺഫോളോ ചെയ്ത് കഴിഞ്ഞിരിക്കുകയാണ്.

Read more

വിളക്കിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ പണി സൂപ്പർ ലീഗിനാണ്, കാരണം അല്ലെങ്കിൽ തന്നെ കാണാൻ ആൾ ഇല്ല, അതിന്റെ കൂടെ ഇതുകൂടി ചേർന്നാൽ ചരമഗീതം വരുക ലീഗിന് തന്നെ ആയിരിക്കുമെന്ന് ഉറപ്പാണ്.