കോപ്പ അമേരിക്ക: സമനില കുരുക്കിൽ ബ്രസീൽ

കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് കൊളംബിയ. 1-1 ആണ് ഇരു ടീമുകളും കളി അവസാനിപ്പിച്ചത്. ഇതോടെ ഗ്രുപ്പിൽ ബ്രസീൽ രണ്ടാം സ്ഥാനത്തും കൊളംബിയ ഒന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. ഇതിനു മുൻപത്തെ മത്സരത്തിൽ ഗംഭീര തിരിച്ച് വരവ് നടത്തിയ ബ്രസീൽ ഇന്നത്തെ മത്സരത്തിലും മികച്ച ഗെയിം തന്നെ കാഴ്ച വെക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ കരുത്തരായ കൊളംബിയയുടെ മുൻപിൽ പിടിച്ച് നിൽക്കാനായില്ല.

ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ആണ് മികച്ച ഫ്രീ കിക്കിലൂടെ 12 ആം മിനിറ്റിൽ ഗോൾ നേടിയത്. പക്ഷെ ആ സന്തോഷം ആദ്യ പകുതിയുടെ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്നൊള്ളു. ഡാനിയേൽ മുനോസ് കൊളംബിയയ്ക്ക് വേണ്ടി 47 ആം മിനിറ്റിൽ സമനില ഗോൾ നേടി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആയിരുന്നു കളിക്കളത്തിൽ.

ബ്രസീലിന്റെ പൊസഷൻ 51 ശതമാനം ആയിരുന്നു. ബാക്കി 49 ശതമാനം പോസ്സെഷൻ കൊളംബിയയുടെ കൈയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. തുടർന്ന് കളി സമനിലയിൽ കലാശിച്ചു.

ഗ്രൂപ്പിൽ 7 പോയിന്റുകളുമായിട്ട് കൊളംബിയ ആണ് ഒന്നാം സ്ഥാനത്ത്. 5 പോയിന്റുകളുമായി ബ്രസീൽ രണ്ടാം സ്ഥാനത്താണ് നില്കുന്നത്. ഇരു ടീമുകളും കോപ്പയിലെ അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് നേരത്തെ തന്നെ പ്രവേശനം ലഭിച്ചിരുന്നു.

ക്വാട്ടർ ഫൈനലിൽ ബ്രസീലിന്റെ അടുത്ത എതിരാളി കരുത്തരായ ഉറുഗ്വയാണ്. നിലവിൽ ഇതേ പ്രകടനമാണ് ബ്രസീൽ നടത്തുന്നതെങ്കിൽ അടുത്ത മത്സരം തോൽക്കും എന്നത് ഉറപ്പാണ്. ജൂലൈ 7 ആണ് ഉറുഗ്വ ബ്രസീൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്.