ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 40 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ അല്‍ ഫൈഹയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചിരുന്നു അൽ നാസർ. അതിൽ റൊണാൾഡോ ഒരു ഗോളും നേടിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് റാസ്മസ് ഹോജ്‌ലൻഡ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അത് റൊണാൾഡോയാണെന്നും അദ്ദേഹം തന്റെ ഐഡൽ ആണെന്നും പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ്
യുവ ഡാനിഷ് താരം.
റാസ്മസ് ഹോജ്‌ലൻഡ് പറയുന്നത് ഇങ്ങനെ:
” എൻറെ കുട്ടിക്കാല സമയം മുതൽ അദ്ദേഹം എന്റെ ഐഡൽ ആണ്. ചെറുതായിരുന്നപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ക്ലബ് മാഞ്ചസ്റ്റർ യൂണൈറ്റഡാണ്. ഫുട്ബോൾ എന്ന കായികം ഞാൻ മനസിലാക്കിയത് 2008 മുതലാണ്. ആ സമയത്ത് ക്രിസ്റ്റ്യാനോ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. അദ്ദേഹം കാരണമാണ് ഞാൻ ഫുട്ബോൾ താരമായത്” റാസ്മസ് ഹോജ്‌ലൻഡ് പറഞ്ഞു.