ആ ഓസീസ് താരം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍...; മാരക കോമ്പിനേഷന്‍ അവതരിപ്പിച്ച് ശാസ്ത്രി

ഇന്ത്യന്‍ ടീമില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു ഓസ്ട്രേലിയന്‍ താരം ഉണ്ടെങ്കില്‍ അത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണെന്ന് ഇന്ത്യന്‍ മുന്‍ കോച്ച് രവി ശാസ്ത്രി. കമ്മിന്‍സും ജസ്പ്രീത് ബുംറയും അപകടകരമായ ന്യൂ-ബോള്‍ ബൗളിംഗ് കോമ്പിനേഷനായിരിക്കുമെന്നും അവര്‍ രണ്ട് അറ്റത്തുനിന്നും പന്തെറിയുന്നത് കാണുന്നത് രസകരമായിരിക്കുമെന്നും ശാസ്ത്രി അവകാശപ്പെട്ടു.

2021 ആഷസിന് മുന്നോടിയായി ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റ കമ്മിന്‍സ് ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയത്. ആഷസ് നിലനിര്‍ത്താന്‍ അദ്ദേഹം ഓസീസിനെ നയിച്ചു, തുടര്‍ന്ന് 2023 ല്‍ ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വിജയിച്ചു.

ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏത് ഓസീസ് കളിക്കുമെന്ന് ചോദിച്ചപ്പോള്‍, ശാസ്ത്രി കാര്യമായൊന്നും ചിന്തിച്ചില്ല. കമ്മിന്‍സിന്റെ പേര് തന്നെ ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് എത്തിക്കണമെന്ന് തോന്നുന്ന ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സാണ്. പാറ്റ് കമ്മിന്‍സും ജസ്പ്രീത് ബുംറയും ഒരുമിച്ച് കളിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കുക. കമ്മിന്‍സിന്റെ നീക്കങ്ങള്‍ ബുംറയെപ്പോലെയാണ്. ഏറ്റവും ഭംഗിയായി തന്റെ ജോലി നോക്കുന്ന പ്രൊഫഷനലുകളാണവര്‍- ശാസ്ത്രി പറഞ്ഞു.

Read more