ആ ബോളറുടെ വാക്കുകൾ കേട്ട് അല്പം എങ്കിലും നാണം തോന്നുന്നു എങ്കിൽ കോഹ്‌ലി സ്വയം കറക്റ്റ് ചെയ്യണം അല്ലെങ്കിൽ വിരമിക്കണം , വിരാടിനെ എങ്ങനെ നോക്കുകുത്തി ആയി മാറ്റുന്നു എന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ താരം

വിരാട് കോഹ്‌ലി- ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളായ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ടെസ്റ്റ് ഫോർമാറ്റിൽ അദ്ദേഹം ഇപ്പോൾ മോശം ഫോമിലാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം ആയിട്ട് കൂടി ഇത്തവണത്തെ ബോർഡർ- ഗവാസ്‌ക്കർ ട്രോഫിയിൽ ഒരു സെഞ്ച്വറി പ്രകടനം ഒഴിച്ചുനിർത്തിയാൽ കോഹ്‌ലി തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയതെന്ന് പറയാം.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലാണ് കോഹ്‌ലിയുടെ സെഞ്ച്വറി പ്രകടനം വന്നത്. ഇത് കൂടാതെ ഈ ടെസ്റ്റ് പരമ്പരയിലെ 7 ഇന്നിങ്സിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. ഈ 7 ഇന്നിങ്സിലും ഔട്ട്സൈഡ് ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തുകളിൽ ബാറ്റ് വെച്ചിട്ടാണ് കോഹ്‌ലി മടങ്ങിയത്. ഇന്ന് ബ്രേക്കിന് ശേഷംആണ് കോഹ്‌ലിയുടെ വിക്കറ്റ് ടീമിന് നഷ്ടമായത് . പതിവുപോലെ ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തിന് ബാറ്റുവെച്ചാണ് താരം മടങ്ങിയത്. ബോളണ്ട് എറിഞ്ഞ പന്തിന് അനാവശ്യമായി ബാറ്റുവെച്ച കോഹ്ലി നേടിയത് 17 റൺ മാത്രമാണ്.

എന്തായാലും ഇന്നത്തെ ദിവസത്തിന് ശേഷം കോഹ്‌ലിയെ പുറത്താക്കാനുള്ള പ്ലാനിനെക്കുറിച്ച് ബോളണ്ട് പറഞ്ഞത് ഇങ്ങനെയാണ്- “ഞങ്ങൾക്ക് അയാളെ ഔട്ട്‌ ആക്കാൻ സെറ്റ് പ്ലാൻ ഉണ്ട്…തുടക്കത്തിൽ ഒരുപാട് ബോളുകൾ അയാൾ ലീവ് ചെയ്യാൻ ഇപ്പോൾ ശ്രമിക്കുന്നു…അയാൾ സെറ്റ് ആയി എന്ന് തോന്നുന്ന സമയത്ത്, ഞങ്ങൾ വീണ്ടും ഫിഫ്ത് സ്റ്റമ്പ് ലൈനിൽ ബോളുകൾ എറിയും. അയാൾ വീണ്ടും അതിന്റെ പുറകെ പോയി ഔട്ട്‌ ആവും “.

ഓസ്‌ട്രേലിയൻ ബോളർമാർ ആദ്യത്തെ കുറച്ച് ബോളുകൾക്ക് ശേഷം, കോഹ്ലിയുടെ നേരെ ആണ് പന്തുകൾ എറിയുന്നത്. ബാറ്റിൽ കൊണ്ടു റൺസ് എടുക്കാൻ പറ്റുന്ന രീതിയിൽ. അങ്ങനെ കുറച്ച് റൺസ് നേടിയിട്ട്, കോഹ്ലി സെറ്റ് ആയി എന്ന് കോഹ്ലിക്ക് സ്വയം തോന്നുന്ന നിമിഷം, വീണ്ടും ട്രാപ് ബോൾ എറിഞ്ഞു വീഴ്ത്തും.

ഇത്രയും വര്ഷം പരിചയസമ്പത്തുള്ള താരത്തെക്കുറിച്ചാണ് വളരെ ഈസി ആയ ഒരു സ്റ്റേറ്റ്മെന്റ് ഓസ്‌ട്രേലിയൻ ബോളർ പറഞ്ഞത്. ചുരുക്കി പറഞ്ഞാൽ ബലഹീനത പരിഹരിക്കാനുള്ള മാർഗം കോഹ്‌ലി സ്വയം തേടിയില്ലെങ്കിൽ പണി കിട്ടുമെന്ന് ഉറപ്പാണ്.