ഇങ്ങനെ ഒരു ആവേശ ലോകകപ്പ് ആരെങ്കിലും തുടക്കം മുതൽ കാണാൻ സാധിക്കുമെന്ന് കരുതിയിരുന്നോ! വമ്പന്മാർ കുഞ്ഞന്മാരുടെ മുന്നിൽ തുടക്കത്തിലേ വീഴുക എന്ന പ്രത്യേകത. കഴിഞ്ഞ ദിവസം അർജന്റീനയാണെങ്കിൽ ഇന്ന് നറുക്ക് വീണത് കരുത്തന്മാരായ ജർമനിക്കാണ്. സൗദിയോട് തോറ്റ അർജന്റീനയുടെ അവസ്ഥയിലായി ജർമനി. കുഞ്ഞന്മാരെ അടിച്ച് ഭിത്തിയിൽ കയറാൻ വന്ന ജർമനി അവസാനം സ്റ്റിക്കറായി എന്നതാണ് മത്സരഫലം കണ്ടപ്പോൾ ആരാധകർക്ക് മനസിലായത്.
കഴിഞ്ഞ ദിവസത്തെ അർജന്റീന-സൗദി മത്സരത്തിന്റെ തനിയാവർത്തനം പോലെയായിരുന്നു ഇന്നലെ നടന്ന ജർമനി-ജപ്പാൻ മത്സരം. സൗദിയുടെ അനുഭവം മുന്നിലുള്ളതു കൊണ്ട് ആദ്യം ലീഡ് നേടിയെങ്കിലും ജർമനി ആരാധകർക്ക് ഉള്ളിലൊരു ഭയമുണ്ടായിരുന്നു. അവർ കരുതിയത് പോലെ തന്നെ 60 ആം മിനിട്ടവരെ തങ്ങളുടെ ടീം കാണിച്ച പോരാട്ടവീര്യം ടീം മറന്നപ്പോൾ ജപ്പാൻ ആ ഗാപ് മുതലെടുത്ത് രണ്ട് ഗോളുകൾ വെറും 8 മിനിറ്റിൽ നേടി മത്സരം സ്വന്തമാക്കി.
എന്നാൽ തോറ്റ ജർമനി ടീം എയറിൽ കയറിയപ്പോൾ അതിൽ അന്റോണിയോ റൂഡിഗർ ആണിപ്പോൾ ട്രോളുകളിലെ സൂപ്പർ സ്റ്റാർ. റയലിന്റെയും ജര്മനിയുടെയും പ്രധാന താരമായ താരം കളിക്കളത്തിൽ കാണിച്ച ഓവർ ഷോയുടെ പേരിലാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.
ജർമനി ഒരു ഗോൾ ലീഡ് എടുത്ത് സമയത്ത് ആയിരുന്നു സംഭവം നടന്നത്: ജർമ്മനി ലോകകപ്പിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുന്നതിന് മുമ്പ് ജപ്പാൻ താരം തകുമ അസാനോയെ കാർട്ടൂൺ കഥാപാത്രവുമായി പരിഹസിച്ചതിന് അന്റോണിയോ റൂഡിഗർ വിമർശനങ്ങളിൽ നിറയുന്നത്. ജപ്പാൻ താരം ഓടുന്ന രീതിയിൽ അയാളെ കളിയാക്കി സ്പ്രിന്റ് നടത്തിയ റൂഡിഗർ തന്റെ ദൗത്യം പൂർത്തിയാക്കി എന്ന മട്ടിൽ ചിരിക്കുക ആയിരുന്നു.
അവസാനം ടീം തോറ്റ് കഴിഞ്ഞപ്പോൾ നിരാശയോടെ നിൽക്കുന്ന താരത്തിന്റെ ചിത്രം വൈറൽ ആയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
“ഇത് വളരെ പ്രൊഫഷണലല്ലെന്ന് ഞാൻ കരുതുന്നു. ഇത് ക്രമരഹിതമാണെന്ന് ഞാൻ കരുതുന്നു. അഹങ്കാരി. അവൻ ചിരിക്കുകയായിരുന്നു. ഇപ്പോൾ ഒരു ടീം മാത്രമേ ചിരിക്കുന്നുള്ളൂ.” ദിദി ഹംനൻ പറഞ്ഞു.
Read more
“എതിരാളിയെ ബഹുമാനിക്കുക, എന്ന കളിയുടെ ആത്മാവ് ഉള്ള കാര്യം അവൻ ചെയ്തില്ല “എനിക്ക് അതിന് വിശദീകരണമോ ന്യായീകരണമോ ഇല്ല.” മുൻ താരം പറഞ്ഞു.