ഫെറെൻസ് പുസ്കാസ്: കമ്മ്യൂണിസ്റ്റ് യൂറോപ്പിലെ രാഷ്ട്രീയ അഭയാർത്ഥി

ഹംഗറിക്ക് ശക്തമായ ഒരു ഫുട്ബോൾ ചരിത്രമുണ്ട്. വിജയിച്ചില്ലെങ്കിലും, 1954-ൽ ലോകകപ്പ് ഫൈനലിൽ വരെ എത്താൻ ഹംഗറിക്ക് സാധിച്ചു. 1950-കളിലെ ഹംഗേറിയൻ ദേശീയ ടീം ഇതിഹാസമായിരുന്നു. സ്പാനിഷ് ഫുട്ബോളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫെറൻസ് പുസ്കാസിൻ്റെയും “ഗോൾഡൻ ടീം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ തലമുറയുടെയും കഥയാണ് ഹംഗറി ഫുട്ബോൾ ടീമിന് പറയാനുള്ളത്.

1927-ൽ ബുഡാപെസ്റ്റിന് പുറത്ത് ഒരു കുടുംബത്തിലാണ് ഫെറൻസ് പുസ്കാസ് ജനിച്ചത്. പുസ്‌കാസ് തൻ്റെ പല ടീമംഗങ്ങളേക്കാളും വളരെ സാവധാനത്തിലായിരുന്നു. എന്നിരുന്നാലും, ശക്തമായ ഇടത് കാലിന് പേരുകേട്ട പുസ്‌കാസ് മികച്ച ഗോൾ സ്‌കോററായിരുന്നു. ചെറുപ്പത്തിൽ, പുസ്‌കാസ് കിസ്‌പെറ്റ് ക്ലബ്ബിൽ കളിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ക്ലബ് ഒരു ആർമി ക്ലബ്ബായി രൂപാന്തരപ്പെടുകയും ഹോൺവെഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. കിസ്‌പെറ്റിലെയും ഹോൺവെഡിലെയും തൻ്റെ കരിയറിൽ നിന്ന് പുസ്‌കാസ് 354 മത്സരങ്ങളിൽ 357 ഗോളുകൾ നേടി. ഹംഗറിക്ക് വേണ്ടി അന്താരാഷ്ട്ര ഫുട്ബോൾ കളിക്കുന്ന സമയത്ത്, പുസ്കാസ് 84 കളികളിൽ നിന്ന് 83 ഗോളുകൾ നേടി. ബ്രസീലിയൻ ഇതിഹാസം പെലെ മാത്രമാണ് പുസ്‌കാസിനെക്കാൾ മികച്ച അനുപാതിക കണക്കുള്ള ഒരേയൊരു താരം. 1950 മുതൽ 1956 വരെ ടീമിൻ്റെ ഏറ്റവും മികച്ച സമയത്ത് പുസ്‌കാസ് ഹംഗേറിയൻ്റെ ക്യാപ്റ്റനായിരുന്നു.

ഹംഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക്കും ഫുട്ബോളും

യുദ്ധാനന്തര കാലഘട്ടത്തിൽ, ഹംഗറിയുടെ ദേശീയ ഫുട്ബോൾ ടീമിനെ കമ്മ്യൂണിസ്റ്റ് ഹംഗേറിയൻ പീപ്പിൾസ് റിപ്പബ്ലിക് പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ 1956-ലെ ഹംഗേറിയൻ വിപ്ലവത്തിൻ്റെ പശ്ചാത്തലത്തിൽ, ദേശീയ ടീമിലെ പതിനൊന്ന് കളിക്കാർ ലോകമെമ്പാടുമായി ചിതറിപ്പോയി. 1956-57 യൂറോപ്യൻ കപ്പിൽ ബുഡാപെസ്റ്റ് ഹോൺവെഡിന് വേണ്ടിയാണ് ടീമിലെ ഭൂരിഭാഗവും കളിച്ചത്. എവേ ലെഗ് മത്സരം 3-2ന് നഷ്ടമായ ഹോൺവെഡിന് ഹോം മത്സരത്തിന് മുമ്പ് ബുഡാപെസ്റ്റിൽ ഹംഗേറിയൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ഹംഗേറിയൻ വിപ്ലവത്തിന്റെ സമയത്ത്, ഹോൺവെഡ് ഒരു യൂറോപ്യൻ കപ്പ് മത്സരത്തിനായി സ്പെയിനിൽ പര്യടനം നടത്തുകയായിരുന്നു.

പെലെയോടൊപ്പം പുസ്കാസ്

പ്രക്ഷോഭത്തെ പിന്തുണച്ച പുസ്‌കാസ് മറ്റ് നിരവധി കളിക്കാർക്കൊപ്പം സ്പെയിനിലേക്ക് കൂറുമാറി. ഹംഗേറിയൻ സോക്കർ ഫെഡറേഷൻ ഹോൺവെഡിനെ കളിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിച്ചു. എന്നാൽ ക്യാപ്റ്റനെന്ന നിലയിൽ പുസ്‌കാസ്, ഹംഗേറിയൻ സോക്കർ ഫെഡറേഷൻ്റെ അധികാരം ടീം അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞു. ഹംഗേറിയൻ വിപ്ലവത്തെ പിന്തുണച്ചും അദ്ദേഹം ശബ്ദമുയർത്തി. ഹംഗേറിയൻ സോക്കർ ഫെഡറേഷനെ അദ്ദേഹം അപലപിച്ചത് ശ്രദ്ധേയമായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള കായികതാരങ്ങൾ തങ്ങളുടെ രാഷ്ട്രീയ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് അസാധാരണമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. കൂടാതെ, പുസ്‌കാസിന് രാഷ്ട്രീയമായി തുറന്നുപറഞ്ഞ ചരിത്രമില്ലയിരുന്നു താനും. ഹംഗേറിയൻ വിപ്ലവത്തെ പരസ്യമായി പിന്തുണക്കാനുള്ള പുസ്‌കാസിൻ്റെ സന്നദ്ധത, അത് പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണെങ്കിലും, രാജ്യത്തിനകത്ത് ഒരു പ്രസ്ഥാനത്തിന് അത് എത്രത്തോളം പ്രചാരത്തിലായിരുന്നുവെന്ന് കാണിക്കുന്നു.

പുസ്കാസ് “ദി വാണ്ടറർ”

തന്റെ ജീവൻ നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്ന പുസ്കാസ് കമ്മ്യൂണിസം അവസാനിക്കുന്നതുവരെ ഹംഗറിയിലേക്ക് മടങ്ങി വന്നില്ല. കമ്മ്യൂണിസം കാരണം അദ്ദേഹത്തിൻ്റെ കരിയർ തിരിച്ചുകിട്ടാനാവാത്തവിധം മാറിപോയിരുന്നു. രാഷ്ട്രീയ പ്രത്യയശാസ്ത്രത്താൽ ആഴത്തിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്ത്, എല്ലാ ഹംഗേറിയക്കാർക്കും തൻ്റെ ശ്രദ്ധേയമായ ഫുട്ബോൾ കഴിവുകളെ ബഹുമാനിക്കാനും ആരാധിക്കാനും കഴിയുന്ന ഒരു വ്യക്തിയായിരുന്നു പുസ്കാസ്. 1958 മുതൽ 1966 വരെ പുഷ്കാസ് സ്പെയിനിൽ റയൽ മാഡ്രിഡിനായി കളിച്ചു. എന്നാൽ അവിടെയുള്ള ആദ്യ രണ്ട് വർഷങ്ങളിൽ, പുസ്കാസിനെ ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് ഫിഫ രാഷ്ട്രീയ സമ്മർദ്ദം കാരണം വിലക്കി. 30 വയസ്സുള്ളപ്പോൾ, അമിത ഭാരം കാരണവും പ്രായത്തിന്റെ അവശതകളോടും മല്ലിട്ട പുസ്കാസ് തൻ്റെ കരിയറും ശാരീരികക്ഷമതയും പുനർനിർമ്മിക്കാൻ ശ്രമിച്ചു. ഭരണം മാറിയ ശേഷം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ പ്രിയതാരം പുസ്‌കാസ് അവരുടെ ശത്രുവായി മാറി. ഹംഗേറിയൻ സ്റ്റേറ്റ് സെക്യൂരിറ്റി പുസ്‌കാസിനെതിരെ രാജ്യദ്രോഹ നടപടികൾ ആരംഭിക്കുകയും “വാണ്ടറർ” എന്ന പേരിൽ ഒരു ഫയൽ തുറക്കുകയും ചെയ്തു. (ഈ ഫയൽ 20 മെയ് 1958 ന് തുറന്ന് 1972 ജൂൺ 26 ന് അടച്ചു).

പുസ്കാസ് റയൽ മാഡ്രിഡിൽ

പുസ്കാസ് യൂറോപ്പിലേക്ക്

മറ്റ് അനേകം സാധ്യതകൾ ഉണ്ടായിരുന്നിട്ടും, തൻ്റെ മുപ്പതുകളിൽ പുസ്‌കാസ് റയൽ മാഡ്രിഡിനായി തന്നെ കളിച്ചു. അദ്ദേഹത്തിൻ്റെ പരിശീലനവും കഠിനാധ്വാനവും ഫലം കണ്ടു. തൻ്റെ കരിയറിൻ്റെ ഈ രണ്ടാം ഘട്ടത്തിൽ അദ്ദേഹം നിരവധി ഗോളുകൾ നേടുകയും തൻ്റെ കഴിവുകൾ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാൽ സ്പെയിനിൽ വിജയം കണ്ടെത്തിയ ഒരേയൊരു ഹംഗേറിയൻ ഫുട്ബോൾ കളിക്കാരൻ പുസ്കാസ് മാത്രമായിരുന്നില്ല. ബാഴ്‌സലോണ താരങ്ങളായ ലാസ്‌ലോ കുബാല, സോൾട്ടൻ സിബോർ, ഷാൻഡോർ കോച്ചിസ് എന്നിവരും ഈ നിലയിൽ അറിയപ്പെട്ടു. പുസ്‌കാസിനെപ്പോലെ, 1956-ലെ വിപ്ലവത്തിനുശേഷം അവർ സ്പെയിനിൽ എത്തി, അവിടെ തങ്ങളുടെ കരിയർ ആരംഭിക്കുകയായിരുന്നു. ഫുട്ബോൾ ലോകത്ത് ബദ്ധവൈരികളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള എൽ ക്ലാസിക്കോ മത്സരങ്ങളിൽ ഇതിഹാസങ്ങളായി ഈ ഹംഗേറിയൻ കളിക്കാർ മാറി. റയൽ മാഡ്രിഡിനെതിരായ പതിമൂന്ന് മത്സരങ്ങളിൽ നിന്ന് കുബാല രണ്ട് ഗോളുകൾ നേടിയപ്പോൾ കോച്ചിസ് മൂന്ന് കളികളിൽ നിന്ന് രണ്ട് ഗോളുകൾ നേടി. മാഡ്രിഡിൻ്റെ പ്രിയപ്പെട്ട “പാഞ്ചോ” പുസ്‌കാസ് പത്ത് മത്സരങ്ങളിൽ എട്ട് വിജയങ്ങളും ചാമ്പ്യൻഷിപ്പിൽ ബാഴ്‌സലോണയ്‌ക്കെതിരെ ഒമ്പത് ഗോളുകളും നേടി. ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ഷോട്ടുകൾ കാറ്റലോണിയയിലെ പീരങ്കി വെടിവയ്പ്പിനോട് ഉപമിക്കപ്പെട്ടു.

ഹംഗറിയിലെ പുസ്കാസിന്റെ പാരമ്പര്യം

എന്നാൽ ഇതേ സമയം അങ്ങ് ഹംഗറിയിൽ, പുസ്‌കാസിൻ്റെ വിജയത്തെക്കുറിച്ചുള്ള വാർത്തകൾ കമ്മ്യൂണിസ്റ്റ് സംവിധാനം വർഷങ്ങളോളം അടിച്ചമർത്തി വെച്ചു. എന്നിരുന്നാലും, ഗോൾഡൻ ടീമിൻ്റെ മഹത്വവും പുസ്‌കാസിനോടുള്ള ആരാധനയും കാലക്രമേണ ശക്തമായി വന്നു. ഗോൾഡൻ ടീമിൻ്റെ ക്യാപ്റ്റൻ 1981ൽ ഇംഗ്ലണ്ടിനെതിരെ ഒരു ഗാല മത്സരം കളിക്കാനായി ആദ്യമായി നാട്ടിലേക്ക് മടങ്ങി വന്നു. പുസ്‌കാസ് പിന്നീട് വടക്കൻ അമേരിക്ക, സ്‌പെയിൻ, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിൽ പരിശീലകനായി പ്രവർത്തിച്ചു. 1991-ൽ ഹംഗറിയിലേക്ക് മടങ്ങിയ പുസ്‌കാസ്, 2006-ൽ മരിക്കുന്നതുവരെ തൻ്റെ ജീവിതകാലം മുഴുവൻ അവിടെ ജീവിച്ചു. കമ്മ്യൂണിസത്തിൻ്റെ പതനത്തിനുശേഷം, എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിൽ ഒരാളായി പുസ്‌കാസ് പരക്കെ ഓർമ്മിക്കപ്പെട്ടു. 2002-ൽ ബുഡാപെസ്റ്റിലെ പീപ്പിൾസ് സ്റ്റേഡിയം ഫെറൻസ് പുസ്‌കാസ് സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

Read more

Courtesy: football makes history