കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയിലെ ഏറ്റവും മികച്ച കളിക്കാരില്‍ മുന്‍നിരയിലാണ് ഉറുഗ്വെ താരം അഡ്രിയാന്‍ ലൂണ. ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ ഫൈനല്‍ വരെയും രണ്ടാം സീസണില്‍ പ്ലേയ് ഓഫ് വരെയുമെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചതില്‍ ലൂണയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഇപ്പോഴിതാ ടീമിനോടും ആരാധകരോടുമുള്ള തന്റെ ആഗാധമായ ആത്മബന്ധത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലൂണ.
ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും കുടുംബത്തോടൊപ്പം ആയിരിക്കാനാവില്ല. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എന്നെ ഇവിടെ ഇന്ത്യയില്‍, വീട്ടിലാണെന്ന തോന്നല്‍ നല്കുന്നു. അവര്‍ എനിക്ക് ഒരുപാട് സ്നേഹം നല്കുന്നു. അതിനാല്‍ ഞാന്‍ അവരോട് നന്ദിയുള്ളവനാണ്.
അവര്‍ നല്കുന്ന സ്നേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അതുകൊണ്ടാണ് മൈതാനത്ത് എന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നത്. അവര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും ആരാധകര്‍ക്കും സന്തോഷം നല്കാന് ഞാന്‍ പരമാവധി ശ്രമിക്കുന്നു. അവരെന്നെ സ്നേഹിക്കുന്നു, ഞാനവരെ സ്നേഹിക്കുന്നു, ഇതൊരു നല്ല ബന്ധമാണ്.
Read more
ഇന്ത്യയിലേക്ക് വരാനുള്ള എന്റെ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ ഇപ്പോള്‍ സംതൃപ്തനാണ്. അതിനര്‍ത്ഥം ഞാന്‍ ശരിയായ തീരുമാനമെടുത്തുവെന്നാണ്. എനിക്ക് ഇവിടെ ഇന്ത്യയില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹമുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിലല്ലെങ്കിലും ടീമുമായി ഞാന്‍ സൗഹൃദത്തിലായിരിക്കും. എന്റെ കരിയര്‍ ഇവിടെ അവസാനിപ്പിക്കണമെന്നാണ് എന്റെ തീരുമാനം- ലൂണ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.