"മെസിയെ പോലെ കളിക്കാൻ എന്നോട് ആവശ്യപ്പെട്ടു, അത് അസാധ്യമായ കാര്യമായിരുന്നു"; മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ വാക്കുകൾ ഇങ്ങനെ

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ലിറോയ് സാനെ. എന്നാൽ തുടക്ക കാലത്ത് അദ്ദേഹം കളിക്കളത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ആ സമയത്ത് പരിശീലകനായ പെപ് ഗാർഡിയോള തനിക്ക് തന്ന ഉപദേശത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

ലിറോയ് സാനെ പറയുന്നത് ഇങ്ങനെ

“സിറ്റിക്കൊപ്പം തന്നെ ലിവര്‍പൂളുമായും ചര്‍ച്ചകളുണ്ടായിരുന്നു. യര്‍ഗന്‍ ക്ലോപ്പ് എന്നെ ടീമിലേക്ക് വിളിച്ചു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ വെച്ച് എനിക്ക് യര്‍ഗനെ പരിചയമുണ്ട്. വളരെ നല്ല മനുഷ്യനാണ് യര്‍ഗന്‍. ഡോര്‍ട്ട്മുണ്ടിന് ശേഷം ലിവര്‍പൂളിനെയും മികച്ച രീതിയിലാണ് അദ്ദേഹം പരിശീലിപ്പിച്ചത്. എന്നാല്‍ ഞാന്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു”

ലിറോയ് സാനെ തുടർന്നു:

“എന്നെ സംബന്ധിച്ചിടത്തോളം പ്രിമിയര്‍ ലീഗിനെ കുറിച്ച് മനസ്സിലാക്കാനും അറിയാനും കുറച്ചുകൂടി സമയം ആവശ്യമായിരുന്നു. എനിക്ക് എന്റെ ആത്മവിശ്വാസത്തെ കണ്ടെത്തണമായിരുന്നു. അപ്പോള്‍ മെസിയെ പോലെ സ്വാതന്ത്ര്യത്തോടെ കളിക്കണമെന്ന് പെപ് ഗ്വാര്‍ഡിയോള എനിക്ക് ഉപദേശം നല്‍കി. മെസിയെ പോലെ കളിക്കാനല്ല, അത് അസാധ്യമായ കാര്യമാണ്. മെസിയെ പോലെ സ്വതന്ത്രമായും ആസ്വദിച്ചും കളിക്കുക. ഒരു സ്‌ട്രൈക്കര്‍ ആഗ്രഹിക്കുന്ന പോലെ ഷൂട്ട് ചെയ്യുകയോ അല്ലെങ്കില്‍ അസിസ്റ്റ് നല്‍കുകയോ ചെയ്യാം” ലിറോയ് സാനെ പറഞ്ഞു.