സ്വന്തം മണ്ണിൽ നടക്കുന്ന സന്തോഷ് ട്രോഫി ചാംപ്യൻഷിപ് കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രക്ക് നാളെ തുടക്കം.രാവിലെ പഞ്ചാബും പശ്ചിമ ബംഗാളും തമ്മിലാണ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരം. വൈകീട്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും. വൈകീട്ട് 8.00 നാണ് കേരളത്തിന്റെ മത്സരം.
ഫുട്ബോൾ ആവേശം സിരകളിൽ ആവാഹിക്കുന്ന ഒരു ജനതയുള്ള നാട്ടിലാണ് മത്സരങ്ങളിൽ നടക്കുക എന്നതിൽ തന്നെ ടീമുകൾ ആവേശത്തിലാണ്. കോട്ടപ്പടി മൈതാനത്ത് നാളെ രാവിലെ 09:30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ശക്തരായ വെസ്റ്റ് ബംഗാൾ പഞ്ചാബിനെ നേരിടും . രാത്രി 8 മണിക്ക് പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കേരള- രാജസ്ഥാൻ പോരാട്ടമാണ് ചാമ്പ്യൻഷിപ്പിലെ ഉദ്ഘടന മത്സരം.
ജിജോ ജോസഫ് നയിക്കുന്ന യുവ നിരയായുമായാണ് ഇത്തവണ കേരളം പോരാട്ടത്തിനൊരുങ്ങുന്നത്. മുന്നേറ്റ നിരയുടെ കരുത്തും കേരളത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ദക്ഷിണ മേഖല യോഗ്യത പോരാട്ടത്തിൽ മൂന്ന് കളികളിൽ നിന്ന് 17 ഗോളടിച്ചാണു കേരളത്തിന്റെ വരവ്. സ്വന്തം മണ്ണിൽ നടക്കുന്ന മത്സരത്തിലെ മേൽകൈ മുതലെടുക്കാനായാൽ കേരളത്തിന്റെ ഷെൽഫിൽ ഏഴാമത് സന്തോഷ് ട്രോഫി ഇരിക്കും
Read more
പത്ത് ടീമുകൾ ഉൾപ്പെടുന്ന രണ്ട് ഗ്രൂപ്പുകളായാണ് മത്സരം . ബംഗാൾ , പഞ്ചാബ് ടീമുകൾ ഉൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണ് കേരളം.