ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആസ്ഥാനമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഓരോ തവണയും ഇവിടെ മത്സരം വരുമ്പോള്‍ സ്റ്റേഡിയം മഞ്ഞക്കടലാകാറാണ് പതിവ്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പ്രയാഭേദമന്യേ എല്ലാവരുമുണ്ട്. എന്നാല്‍ ഇത്തരം അന്തരീക്ഷം അതിശയിപ്പിക്കുന്നതാണെങ്കിലും, കലൂര്‍ സ്റ്റേഡിയം ദുരന്ത മുഖത്താണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി).
അടുത്തിടെ ഇവിടെ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരം വീക്ഷിച്ച ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ ആണ് ഇത്തരമൊരു ആശങ്കകരമായ മുന്നറിയിപ്പ് നല്‍കിയത്. സ്റ്റേഡിയത്തില്‍ സുരക്ഷയൊരുക്കുന്ന പദ്ധതികളില്‍ വളരെയധികം ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിച്ച കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു.
കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരം കാണാനെത്തിയ സമയത്ത് ഒരുപാട് കുടുംബങ്ങള്‍ അവിടെയുണ്ട്. കുട്ടികളും സ്ത്രീകളുമെല്ലാം വരുന്നത് ഫുട്‌ബോളിന് നല്ലൊരു കാര്യം തന്നെയാണെങ്കിലും അതിനൊപ്പം അതൊരു ദുരന്തത്തിനുള്ള ചേരുവ കൂടിയാണ്. ഇതുപോലെയുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്. ഇന്തോനേഷ്യയില്‍ ഒരു വര്‍ഷം മുന്‍പ് സംഭവിക്കുകയുണ്ടായി. അതിനാല്‍ തന്നെ ശ്രദ്ധയില്ലാതെ അത് വീണ്ടും ആവര്‍ത്തിക്കാന്‍ വഴിയൊരുക്കരുത്. അതെല്ലാവരെയും ബാധിക്കുന്ന ദുരന്തമായി മാറും.
The moment when 'The Poznan' invaded Kochi!🕺
Drop 🟡 if you were part of this! 🥳#Manjappada #KBFC #KoodeyundManjappada #MeninYellow #FansLove#BlastersFamily pic.twitter.com/S96FqjN624
— Manjappada (@kbfc_manjappada) September 24, 2023
എഎഫ്സിയുടെയും എഐഎഫ്എഫിന്റെയും പ്രധാന ആശങ്കയിപ്പോള്‍ ഇതാണെന്ന് ഞാന്‍ പറയുന്നു. സൗകര്യങ്ങളുടെ കുറവെന്ന് പറയുമ്പോള്‍ അതില്‍ സെക്യൂരിറ്റി, ഫാന്‍സിനെ വേര്‍തിരിക്കല്‍, ഒഫിഷ്യല്‍, കളിക്കാര്‍ എല്ലാമുണ്ട്. എന്നാല്‍ സ്റ്റേഡിയത്തിന്റെ ലൊക്കേഷനും പൊസിഷനും ഇതൊന്നും നേരെ സംഭവിക്കാന്‍ സമ്മതിക്കുന്നില്ല. നിങ്ങളൊരു മെട്രോ ഇറങ്ങിയാല്‍ നേരെ സ്റ്റേഡിയത്തിലാണ്. അതിനാല്‍ എല്ലാവരും വരുന്നു. പക്ഷെ അപ്പോള്‍ സുരക്ഷക്കുള്ള പദ്ധതികള്‍ എന്തെല്ലാമാണ്?
സ്റ്റേഡിയം തന്നെ അല്‍പ്പം പഴക്കമുള്ളതാണ്. ഡ്രസ്സിംഗ് റൂമുകള്‍, വിഐപി ഏരിയ അങ്ങനെ എല്ലാ കാര്യങ്ങളിലും നവീകരണം ആവശ്യമാണ്. കാരണം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുമ്പോള്‍, മുന്‍നിര ടീമുകള്‍ അവിടെ ഒരു മികച്ച തലത്തിലുള്ള സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കും- ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഡാറ്റ് സെരി വിന്‍ഡ്സര്‍ ജോണ്‍ പറഞ്ഞു.
🟡 𝐘𝐎𝐔 𝐊𝐍𝐎𝐖 𝐓𝐇𝐄 𝐃𝐑𝚰𝐋𝐋 🟡#ManjappadaStand #EastGallery #Manjappada #KBFC #ISL10 #KoodeyundManjappada #MenInYellow pic.twitter.com/UAdS8lZz16
— Manjappada (@kbfc_manjappada) September 20, 2023
Read more