സന്തോഷ് ട്രോഫി സെമിഫൈനലിൽ ഇന്ന് കര്ണാടകയേ നേരിടാനിറങ്ങുന്ന കേരളത്തിന് ലക്ഷ്യം ജയം മാത്രം. സ്വന്തം കാണികളുടെ മുന്നിൽ ആ സന്തോഷ കിരീടം ഉയർത്താൻ ഇതിലും നല്ല അവസരം കിട്ടില്ല എന്ന് കേരളത്തിനറിയാം. മറുവശത്ത് കർണാടകം ആകട്ടെ കിട്ടിയാൽ കിട്ടി പോയാൽ പോയി ടൈപ്പ് രീതിയാണ്. അതിനാൽ തന്നെ ഇതുവരെ എത്തിയത് ഭാജിയുമയി കരുതുന്ന എതിരാളിയെ കേരളം സൂക്ഷിക്കണം .
രാത്രി 8.30നു മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ഫുട്ബോളിലെ തെക്കൻ പോര്. സന്തോഷ് ട്രോഫി ചരിത്രത്തിൽ വിജയത്തിന്റെ പുതിയ അടയാളക്കല്ല് സ്ഥാപിക്കുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. തോൽവി അറിയാതെയാണ് കേരളം സെമിയിൽ എത്തിയതെങ്കിൽ അവസാന ലാപ്പിലാണ് കർണാടകയുടെ എൻട്രി.
മധ്യനിരയുടെ കരുത്തിലാണു കേരളം വിജയം സ്വപ്നം കാണുന്നത്. പകരക്കാരായി എത്തി കളിയുടെ കടിഞ്ഞാണേന്തുന്ന നൗഫൽ–ജെസിൻ കൂട്ടുകെട്ടിലും കേരളം ഏറെ പ്രതീക്ഷ പുലർത്തുന്നു. രണ്ടു കളികളിൽ പിന്നിൽനിന്ന ശേഷം തിരിച്ചു വന്നതിന്റെ ആത്മവിശ്വാസം കേരളത്തിനുണ്ട്. മുന്നേറ്റ നിരയ്ക്കു ഗോൾ കണ്ടെത്താനാകുന്നില്ല എന്നതാണ് കേരളത്തിന്റെ ദൗർബല്യം.
Read more
മറുവശത്ത് മൂർച്ചയേറിയ മുന്നേറ്റനിരയാണ് കർണാടകയുടെ ആയുധം. പ്രതിരോധത്തിലെ പാളിച്ചയാണ് ദുർബല ഭാഗം.