ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ ഇതിഹാസങ്ങളാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. വർഷങ്ങളായി ക്ലബ് ലെവലിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഗംഭീര പ്രകടനമാണ് താരങ്ങൾ നടത്തുന്നത്. എന്നാൽ ഒരു തവണ പോലും മോശമായ ഫോമിൽ താരങ്ങൾ കളിച്ചിട്ടില്ല. ഫുട്ബോൾ കരിയറിൽ അവസാന ഘട്ടത്തിലൂടെയാണ് അവർ ഇപ്പോൾ സഞ്ചരിക്കുന്നത്.
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ബയേണിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്ൻ. ഈ സീസണിൽ 11 ജർമൻ ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ഫുട്ബോളിൽ വന്ന ചില മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ ഹാരി കെയ്ൻ സംസാരിച്ചിട്ടുണ്ട്
ഹാരി കെയ്ൻ പറയുന്നത് ഇങ്ങനെ:
“ഫുട്ബോൾ ഇപ്പോൾ കുറച്ച് മാറിയിട്ടുണ്ട്. കാരണം ഇന്ന് വളർന്നുവരുന്ന താരങ്ങൾക്ക് എല്ലാവർക്കും വിങ്ങർമാരാവുകയാണ് വേണ്ടത്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുപാട് കാലം ആധിപത്യം പുലർത്തിയിട്ടുണ്ട്. വളർന്നു വരുന്ന താരങ്ങൾ എല്ലാവരും ഇവരെയാണ് മാതൃകയാക്കുന്നത്. അതുകൊണ്ടാണ് നമ്പർ പൊസിഷനിലേക്ക് പോകാതെ വിങ്ങുകളിലേക്ക് ഇവർ മാറുന്നത്”
ഹാരി കെയ്ൻ തുടർന്നു:
Read more
“എന്നാൽ ഞാൻ വളർന്നത് ഒരുപാട് മികച്ച സ്ട്രൈക്കർമാരെ കണ്ടുകൊണ്ടായിരുന്നു. ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ അതിൽ പെട്ട ഒരു ഇതിഹാസമാണ്. അങ്ങനെയാണ് ഞാൻ നമ്പർ നയൻ താരമായി മാറിയത്. ഇന്ന് താരങ്ങൾ ഈ പൊസിഷനിലേക്ക് വരുന്നില്ല എന്നത് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്. ഗോളടിക്കുക എന്നുള്ളതാണ് ഫുട്ബോളിലെ ഏറ്റവും കഠിനമായ കാര്യം. പലരും അതിൽനിന്നും മാറിനിൽക്കുന്നു” ഹാരി കെയിൻ പറഞ്ഞു.