ഡെർബി എന്നാൽ ഇതാണ്, അടിക്ക് തിരിച്ചടി. ആവേശം അവസാനം മിനിയിട്ട് വരെ അലതല്ലിയ മത്സരത്തിൽ ചെന്നൈയിൻ എഫ് സി- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു. ഇരുടീമുകളും മൂന്ന് ഗോൾ നേടിയാണ് പോരാട്ടം അവസാനിപ്പിച്ചത്. ആദ്യ പകുതിയിൽ ചെന്നൈ മൂന്ന് ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ണം നേടി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ കൂടി നേടി മത്സരം സമനിലയിൽ അവസാനിപ്പിക്കുക ആയിരുന്നു.
വർഷങ്ങൾ മുമ്പുള്ള കഥ ആയിരുന്നെങ്കിൽ ടീം 3 – 1 ന് പുറകിൽ നിൽക്കുമ്പോൾ തിരിച്ചുവന്ന് അടിക്കാനുള്ള ആർജവം ഒന്നും ബ്ലാസ്റ്റേഴ്സിന് ഇല്ലായിരുന്നു. എന്നാൽ ഇന്നലെ സമനില നേടുക മാത്രമല്ല ജയത്തിനായി അവസാനം വരെ ശ്രമിക്കുക കൂടി ചെയ്താണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്. ടീമിന്റെ പ്രകടനത്തിൽ തൃപ്തൻ ആണെന്നും ഹോം ഗ്രൗണ്ടിൽ തോൽക്കാതിരുന്നതിൽ സന്തോഷം ഉണ്ടെന്നും ഇവാൻ പറഞ്ഞു.
മത്സരത്തിലെ ടീമിന്റെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ച ഇവാൻ അഡ്രിയാൻ ലൂണ ഉണ്ടാക്കിയ ഇമ്പാക്റ്റിനെക്കുറിച്ചും സംസാരിച്ചു. താരം പറഞ്ഞത് ഇങ്ങനെയാണ്- “കഴിഞ്ഞ രണ്ട് ദിവസമായി അഡ്രിയാൻ ലൂണ പനി കാരണം ബുദ്ധിമുട്ടി നിൽക്കുക ആയിട്ടുണ്. അദ്ദേഹത്തിന് ഒരു പരിശീലന സെഷൻ നഷ്‌ടമായി, എന്നിരുന്നാലും അദ്ദേഹത്തിന്റെ മാനസികാവസ്ഥ വിലമതിക്കാനാവാത്തതാണ്, കാരണം ബുദ്ധിമുട്ടുകൾക്കിടയിലും അവസാനം വരെ മുന്നോട്ട് പോകാൻ അദ്ദേഹം ആഗ്രഹിച്ചു. അവനെ ഫുട്‍ബോൾ കളിച്ചുവരുന്ന താരങ്ങൾ മാതൃകയാക്കണം ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
കളിയിൽ ഉടനീളം പറന്നുകളിച്ച ലൂണ ഇന്നലെ പെപ്ര നേടിയ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.