അടയാളപ്പെടുത്തുക കാലമേ ... ഇത് കാല് നക്കിയവൻ ശൂന്യാകാശത്തേക്ക് പോകുന്ന സമയം; ഷൈജു ദാമോദരന്‍ എയറിൽ... വീഡിയോ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്‌നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് എയറിൽ കയറി കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. കലിയുഷ്‌നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിന്റെ കാലില്‍ ചുംബിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ഇവാൻ ഗോൾ നേടിയ ശേഷം ആ ഗോൾ – ലോകോത്തരം എന്നും ഇത് പോലെ ഒന്നും ഇനി കാണില്ല എന്നുമൊക്കെ ഷൈജു പറഞ്ഞിരുന്നു. എന്തിരുന്നാലും അഭിമുഖത്തിൽ കാലിൽ ചുംബിച്ച ശേഷം ഇത് കേരളത്തിന്റെ ഉമ്മ ആണെന്ന് ഷൈജു പറഞ്ഞു. ഇതാണ് മലയാളികളെ ചൊടിപ്പിച്ചത്.

തനിക്ക് ഉമ്മ വെക്കണമെങ്കിൽ താൻ വെക്കുക, അല്ലാതെ അതിനിടയിൽ കേരളത്തെ കൊണ്ടുവരേണ്ട എന്നുമൊക്കെ ആരാധകർ പറയുന്നു. ഇവാൻ നേടിയ ഗോൾ മികച്ചതാണെന്നും അതിനേക്കാൾ നല്ല ഗോളുകൾ പിറക്കുമെന്നും താൻ ഖത്തറിൽ പോകാതിരുന്നത് നന്നായെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്. ഖത്തറിൽ പോയാൽ തനിക്ക് കാല് നക്കാൻ മാത്രമേ സമയം ഉണ്ടാകു എന്നും ആളുകൾ പറയുന്നു.

ഷൈജുവിന്റെ യൂട്യൂബ് ചാനലിൽ വന്ന അഭിമുഖം ഇതിനോടകം തന്നെ ട്രോളന്മാർ ഏറ്റെടുത്തു.

Read more