കിടിലന്‍ എംബാപ്പെ; മെസിയുടെ റെക്കോഡ് മറികടന്നു

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ റെക്കോഡ് മറികടന്ന് പി.എസ്.ജിയുടെ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് മെസിയെ മറികടന്ന് എംബാപ്പെ സ്വന്തം പേരിലാക്കിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ഇരുപത് ഗോളെന്ന നാഴികക്കല്ല് പിന്നിടുമ്പോള്‍ എംബാപ്പെയുടെ പ്രായം 21 വയസ്സും 355 ദിവസവുമാണ്. 22 വയസ്സും 266 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ഈ നാഴികക്കല്ല് പിന്നിടുന്നത്.

FC Barcelona Made A Mistake, Kylian Mbappe Wanted To Play With Lionel

ഇസ്താന്‍ബുള്‍ ബസാക്സെഹിറിന് എതിരെ നടന്ന മത്സരത്തില്‍ 42ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ വല ചലിപ്പിച്ചാണ് എംബാപ്പെ നേട്ടം സ്വന്തമാക്കിയത്. ഇതേ മത്സരത്തില്‍ തന്നെ പി.എസ്.ജിക്ക് വേണ്ടി 100 ഗോള്‍ എന്ന നാഴികക്കല്ലും എംബാപ്പെ പിന്നിട്ടു.

100-Goal Kylian Mbappe Close to Paris Saint-Germain Contract Extension

Read more

2018-ല്‍ മൊണാകൊയില്‍ നിന്ന് പി.എസ്.ജിയിലേക്ക് എത്തിയ താരം ഇതിനോടകം തന്നെ ഫിഫ ലോക കപ്പും മൂന്ന് ഫ്രഞ്ച് ചാമ്പ്യന്‍ഷിപ്പും നേടിക്കഴിഞ്ഞു.