പാരീസ് സെന്റ് ജെർമെയ്ൻ റെന്നസിനോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് മാധ്യമങ്ങൾ ലയണൽ മെസ്സിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഫിഫ ലോകകപ്പിന് തയാറെടുക്കുന്നതിനാൽ തന്നെ സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിനായി തന്റെ ഏറ്റവും മികച്ച ഫുട്ബോൾ കളിച്ചുവെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ ലോകകപ്പ് നേടിയോ ശേഷം മെസി ഉഴപ്പിയെന്നും അവർ പറയുന്നു.
ഞായറാഴ്ച റെൻസിനോട് തോറ്റതോടെ സീസമിലെ തുടർച്ചയായ രണ്ടാം തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അവരുടെ ലീഡ് ഇപ്പോൾ വെറും മൂന്ന് പോയിന്റായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മെസി വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു.
തോൽവിക്ക് ശേഷം ഫ്രഞ്ച് മാധ്യമങ്ങൾ മെസ്സിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഎംസി സ്‌പോർട്ടിന്റെ റിപ്പോർട്ട് ഇങ്ങനെ:
“അദ്ദേഹത്തിന് സീസണിന്റെ ആദ്യ പകുതി നല്ലതായിരുന്നു, കാരണം അവൻ ലോകകപ്പിനായി തയ്യാറെടുക്കുകയായിരുന്നു, അവൻ പരിശീലനത്തിലായിരുന്നു, പക്ഷേ ഇപ്പോൾ അത് അവസാനിച്ചു.”
അവർ അദ്ദേഹത്തിന് 4/10 റേറ്റിംഗ് നൽകി എഴുതി:
Read more
“അദ്ദേഹത്തിന്റെ കാലിൽ നിന്ന് സ്ഥിരമായി നാം കണക്കുന്ന മാന്ത്രിക നിമിഷങ്ങൾ ഒന്നും കണ്ടില്ല. മെസി ശ്രമിക്കുന്നുണ്ടെങ്കിൽ കളിയുടെ രണ്ടാം പകുതിയിൽ പൂർണമായി തളരുന്നു.”