യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻഡർ നവോമി ഗിർമ സാൻ ഡിയാഗോ വേവിൽ നിന്ന് ചെൽസിയിലേക്ക് ട്രാൻസ്ഫർ നടത്തിയതിന് ശേഷം വനിതാ ഫുട്ബോളിലെ ആദ്യത്തെ ദശലക്ഷം ഡോളർ കളിക്കാരിയായി ചരിത്രം സൃഷ്ട്ടിച്ചു. ട്രാൻസ്ഫർ തുക വെളിപ്പെടുത്തിയിലെങ്കിലും ഗിർമയെ സൈൻ ചെയ്യുന്നതായി ചെൽസി ഫുട്ബോൾ ക്ലബ് പ്രഖ്യാപിച്ചു.
എന്നാൽ ഇംഗ്ലീഷ് ചാമ്പ്യൻമാർ കൈമാറ്റത്തിനായി 900,000 പൗണ്ട് (1.1 മില്യൺ ഡോളർ) ചെലവഴിച്ചതായി ദി അത്ലറ്റിക്കും ബിബിസിയും റിപ്പോർട്ട് ചെയുന്നു. കഴിഞ്ഞ വർഷം മാഡ്രിഡ് CFF-ൽ നിന്ന് സാംബിയ സ്‌ട്രൈക്കർ റേച്ചൽ കുന്ദനൻജിയെ സൈൻ ചെയ്യാൻ ബേ എഫ്‌സി നൽകിയ 788,000 ഡോളറിൻ്റെ തുകയായിരുന്നു മുൻ ലോക റെക്കോർഡ്.
Read more
2020-ൽ ഡെന്മാർക്ക് ഫോർവേഡ് പെർണില്ലെ ഹാർഡറിനും ($355,000) കഴിഞ്ഞ വർഷം കൊളംബിയ ഫോർവേഡ് മെയ്‌റ റാമിറസിനും ($542,000) ശേഷം ചെൽസി ഒരു താരത്തിനായി ലോക റെക്കോർഡ് തുക അടക്കുന്നത് ഇത് മൂന്നാം തവണയാണ്. 24-കാരിയായ ഗിർമ 2026 വരെ വേവുമായി കരാറിലേർപ്പെട്ടിരുന്നു.