റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് ലയണൽ മെസിയെക്കാൾ കുറച്ചു ട്രോഫികൾ നേടിയ ഒമ്പത് ക്ലബ്ബുകൾ

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് ലയണൽ മെസി. 2004-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ പല മുൻനിര ക്ലബ്ബുകളും നേടിയതിനേക്കാൾ ട്രോഫികൾ മെസി നേടിയിട്ടുണ്ട്. ഇതിഹാസ താരം തന്റെ രാജ്യമായ അർജന്റീനയെ രണ്ടാം കോപ്പ അമേരിക്ക കിരീടനേട്ടത്തിലേക്ക് നയിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമായി ലയണൽ മെസി ഫുട്ബോൾ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു. 10 ലാ ലിഗ ട്രോഫികൾ, ഏഴ് കോപാ ഡെൽ റേ , എട്ട് സൂപ്പർകോപാ ഡി എസ്പാന എന്നിവയുൾപ്പെടെ 35 ട്രോഫികൾ സ്പാനിഷ് ക്ലബ് ബാഴ്‌സലോണക്കൊപ്പം ലയണൽ മെസി നേടി. കൂടാതെ, ബാഴ്‌സലോണയെ നാല് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളും മൂന്ന് സൂപ്പർ കപ്പുകളും നിരവധി ക്ലബ് ലോകകപ്പുകളും നേടുന്നതിലേക്ക് അദ്ദേഹം നയിച്ചു.

ലയണൽ മെസി ബാഴ്‌സ വിട്ടതിന് ശേഷം പാരീസ് സെൻ്റ് ജെർമെയ്‌നിനൊപ്പം മൂന്ന് ട്രോഫികൾ കൂടി നേടി. അന്താരാഷ്ട്ര വേദിയിൽ, അർജൻ്റീനയുടെ യൂത്ത് ഡിവിഷനുകൾക്കൊപ്പം അദ്ദേഹം രണ്ട് ട്രോഫികൾ നേടിയിരുന്നു. അർജന്റീന നാഷണൽ ടീമിനൊപ്പം തുടർച്ചയായി നാല് ട്രോഫികൾ നേടുന്നതിൽ മെസി നിർണായക പങ്കുവഹിച്ചു. ഇതോടെ ലയണൽ മെസിയുടെ ആകെ ട്രോഫി നേട്ടം 45 ആയി. ഇത് 2004 മുതലുള്ള അദ്ദേഹത്തിന്റെ കരിയറിൽ റയൽ മാഡ്രിഡ് ഉൾപ്പെടെ ഒമ്പത് വലിയ ക്ലബ്ബുകളെക്കാൾ അദ്ദേഹത്തെ മുന്നിലെത്തിക്കുന്നു. ലോക ഫുട്‌ബോൾ ചരിത്രത്തിൽ മെസിയേക്കാൾ കുറച്ചു ട്രോഫികൾ നേടിയ 9 ക്ലബ്ബുകൾ ഇവയൊക്കെയാണ്:

9. യുവന്റസ് – 20 ട്രോഫികൾ
ഇറ്റാലിയൻ ലീഗിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഭ്യന്തരമായി ഏറ്റവും ശക്തമായ ക്ലബ് ആയ യുവന്റസ് 20 ട്രോഫികൾ കൊണ്ട് അവരുടെ ക്യാബിനറ്റ് അലങ്കരിക്കുന്നു. 2010-കളിൽ ഇറ്റാലിയൻ ലീഗിൽ ആധിപത്യം പുലർത്തിയ യുവന്റസ് ആ കാലയളവിലെ മിക്കവാറും എല്ലാ സീസണുകളിലും സീരി എ കിരീടം സ്വന്തമാക്കിയിരുന്നു.

8. മാഞ്ചസ്റ്റർ യുണൈറ്റഡ് – 21 ട്രോഫികൾ
വർഷങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാര്യമായ സ്വാധീനമൊന്നും ചെലുത്തുന്നില്ലായെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും സക്സസ് ഫുൾ ആയ ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. തങ്ങളുടെ പ്രതാപ കാലത്ത് നേടിയ ട്രോഫികൾ ഇന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ പാരമ്പര്യത്തിന് അടിത്തറയിടുന്നു. 2000കളുടെ തുടക്കത്തിലും 2004ന് ശേഷവുമുള്ള കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ട ഏറ്റവും മികച്ച മനങ്ങേര് സർ അലക്സ് ഫെർഗുസന് കീഴിൽ യുണൈറ്റഡ് ശക്തമായ ആധിപത്യവും തുടർച്ചയായ വിജയങ്ങളും നേടി. 21 ട്രോഫികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ക്യാബിനറ്റിൽ വെച്ചിരിക്കുന്നത്.

7. ചെൽസി – 21 ട്രോഫികൾ
മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആധിപത്യം ചെൽസിക്ക് അവകാശപ്പെടാനില്ലെങ്കിലും റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ചിന്റെ ഉടമസ്ഥതക്ക് കീഴിൽ ചെൽസി മികച്ച വിജയങ്ങൾ ആസ്വദിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ പോലെ തന്നെ പ്രീമിയർ ലീഗ് കിരീടവും ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പടെ ചെൽസി 21 കിരീടങ്ങൾ നേടി.

6. ഇന്റർ മിലാൻ – 22 ട്രോഫികൾ
പട്ടികയിൽ ഇടംനേടിയ രണ്ടാമത്തെ ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ കഴിഞ്ഞ 20 വർഷത്തിനിടയിൽ തികച്ചും വ്യാകരമായ ട്രോഫി നേട്ടം കൈവരിച്ചു. 2010ന് മുമ്പ്, അവർ സ്ഥിരം സീരി എ ജേതാക്കളായിരുന്നു, എന്നാൽ ഏകദേശം ഒരു പതിറ്റാണ്ടോളം സ്തംഭനാവസ്ഥയ്ക്ക് ശേഷം അവർ പൂർണ്ണ സ്വിംഗിലേക്ക് മടങ്ങി. കഴിഞ്ഞ നാല് വർഷത്തിനിടെ ഇൻ്റർ ഏഴ് ട്രോഫികൾ നേടി, അവരുടെ കിരീടങ്ങളുടെ എണ്ണം മൊത്തത്തിൽ 22 ആയി രേഖപ്പെടുത്തപ്പെട്ട.

5. മാഞ്ചസ്റ്റർ സിറ്റി – 23 ട്രോഫികൾ
മാഞ്ചസ്റ്റർ നഗരത്തിലെ ശക്തമായ ആധിപത്യം നിലനിർത്തിയിരുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് കാലാകാലങ്ങളായി മത്സരിച്ചു മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തമായ സാന്നിധ്യമായി ഉയർന്നുവന്നു. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പടെ 23 ട്രോഫികൾ നേടിയ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടി ലീഗിലെ പ്രധാന ശക്തിയാണ്.

4. റയൽ മാഡ്രിഡ് – 31 ട്രോഫികൾ
യൂറോപ്പിലെ ഏറ്റവും വിജയകരമായ ക്ലബ് എന്ന് വിശേഷിക്കപ്പെടുന്ന റയൽ മാഡ്രിഡ് അവരുടെ ഫുട്ബോൾ ചരിത്രത്തിൽ 31 ട്രോഫികൾ നേടിയിട്ടുണ്ട്. ബാഴ്‌സലോണയ്‌ക്കൊപ്പം ലയണൽ മെസിയുടെ ആധിപത്യം ഉണ്ടായിരുന്നിട്ടും, ട്രോഫികൾക്കായി പോരാടിയ റയൽ മാഡ്രിഡ് പട്ടികയിലെ ആദ്യത്തെ സ്പാനിഷ് ക്ലബ്ബാണെന്നതിൽ അതിശയിക്കാനില്ല . 2021-ൽ മെസി സ്പെയിൻ വിട്ട് പോയതിനുശേഷം, രണ്ട് ചാമ്പ്യൻസ് ലീഗുകൾ ഉൾപ്പെടെ ഒമ്പത് ട്രോഫികൾ റയൽ മാഡ്രിഡ് നേടിയിട്ടുണ്ട്.

3. പാരീസ് സൈന്റ്റ് ജർമെയിന് – 36 ട്രോഫികൾ
പാരിസിൽ ശക്തമായ സാന്നിധ്യമായ പാരീസ് സെൻ്റ് ജെർമെയ്‌നിൻ്റേതിനേക്കാൾ വലിയ മറ്റൊരു ആധിപത്യ കഥയില്ല . യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ അവർ പരാജയപ്പെട്ടെങ്കിലും, ഫ്രാൻസിലെ എല്ലാ മത്സരങ്ങളിലും അവർ പതിവായി വിജയിച്ചു, 2004 മുതൽ അവർ 36 ട്രോഫികൾ നേടിയതിൽ അതിശയിക്കാനില്ല.

2. ബാഴ്‌സലോണ – 37 ട്രോഫികൾ
ലയണൽ മെസി ബാഴ്‌സലോണയുടെ ആദ്യ ടീമിനൊപ്പം ചാർന്നത് മുതൽ, അദ്ദേഹം അവരുടെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായി. അവരെ 35 ട്രോഫികൾ നേടുന്നതിൽ മെസി നിർണായക സാന്നിധ്യമായിരുന്നു. മെസി ബാഴ്‌സ വിട്ടു പോയതിനുശേഷവും അവർ രണ്ട് ട്രോഫികൾ കൂടി നേടി യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നിൽ ഇടം കണ്ടെത്തുന്നു.

1. ബയേൺ മ്യൂണിക്ക് – 44 ട്രോഫികൾ
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ബയേൺ മ്യൂണിക്കിനെക്കാൾ വിജയകരമായ ഒരു ക്ലബ്ബിനെ കണ്ടെത്താൻ പ്രയാസമാണ്. ജർമൻ ആഭ്യന്തര ലീഗ് ആയ ബുണ്ടസ്ലീഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച വിജയങ്ങൾ കൈവരിച്ചവരാണ് ബയേൺ. എന്നിരുന്നാലും, കഴിഞ്ഞ സീസണിൽ ഒരു ട്രോഫി പോലും നേടാനാകാത്തതിനാൽ ലയണൽ മെസി അവരുടെ 44 എന്ന നേട്ടം മറികടന്നു.