ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ സൗദി ലീഗിലെ അൽ നാസർ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. 900 ഗോളുകൾ പൂർത്തിയാകുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ അദ്ദേഹം 904 ഗോളുകൾ ആണ് നേടിയിരിക്കുന്നത്. ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 10 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 8 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലകനായ വ്യക്തിയാണ് റെനെ മ്യൂലൻസ്റ്റീൻ. കേരളം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാനോളം പുകഴ്ത്തി സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
റെനെ മ്യൂലൻസ്റ്റീൻ പറയുന്നത് ഇങ്ങനെ:
“ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ നേടിയതെല്ലാം അദ്ദേഹം അർഹിക്കുന്ന ഒന്നാണ്. കാരണം റൊണാൾഡോയുടെ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ സെൽഫ് കോൺഫിഡൻസാണ് ഈ വിജയത്തിനൊക്കെ കാരണമായിട്ടുള്ളത്. തന്റെ നിലവാരം കുറയാൻ ഒരിക്കലും അദ്ദേഹം സമ്മതിക്കുകയില്ല. ട്രെയിനിങ്ങിൽ പോലും അദ്ദേഹം തന്റെ സർവ്വതും സമർപ്പിച്ച് കളിക്കും. 39 ആമത്തെ വയസ്സിലും അങ്ങനെ തന്നെയാണ്. മികച്ച രീതിയിൽ കളിക്കാൻ കഴിയില്ല എന്ന് റൊണാൾഡോ മനസ്സിലാക്കുന്ന സമയത്താണ് അദ്ദേഹം വിരമിക്കുക. നിലവാരം കുറഞ്ഞ രീതിയിൽ കളിക്കാൻ അദ്ദേഹം സമ്മതിക്കില്ല. നിലവാരം കുറഞ്ഞു എന്ന് മനസ്സിലാക്കിയാൽ അദ്ദേഹം വിരമിക്കും ” റെനെ മ്യൂലൻസ്റ്റീൻ പറഞ്ഞു.
പോർച്ചുഗലിന് വേണ്ടിയും തകർപ്പൻ പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുന്നത്. അതിലും റൊണാൾഡോ ഗംഭീര പ്രകടനം നടത്തും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.