"എംബാപ്പയുടെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ ഭ്രാന്തായേനെ"; സഹതാരമായ ഇബ്രാഹിമ കൊനാറ്റെയുടെ വാക്കുകൾ ഇങ്ങനെ

ഫ്രഞ്ച് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് കിലിയൻ എംബപ്പേ. എന്നാൽ ക്ലബ് ലെവൽ ടൂർണമെന്റിൽ റയലിന് വേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന് സാരമായ പരിക്ക് ഏറ്റിരുന്നു. പരിക്കിൽ നിന്ന് താരം പെട്ടന്ന് തന്നെ മുക്തി നേടി വീണ്ടും റയലിന് വേണ്ടി കളിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് മത്സരങ്ങളാണ് ഫ്രാൻസ് ടീമിന് കളിക്കാൻ ഉള്ളത്. പക്ഷേ ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടി കളിക്കുന്നതിൽ അദ്ദേഹം ബുദ്ധിമുട്ട് രേഖപ്പെടുത്തി. എന്നാൽ അത് കഴിഞ്ഞ് അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി കളിച്ചപ്പോൾ ആരാധകർ വൻതോതിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ക്ലബ് ലെവൽ ടൂർണമെന്റിൽ അദ്ദേഹം ലില്ലിക്കെതിരെ കളിച്ചപ്പോൾ ഫ്രാൻസിലെ ആരാധകർ തന്നെ എംബാപ്പയ്ക്ക് എതിരെ കളിയാക്കുകയും കൂവുകയും ചെയ്തു. ഏതായാലും എംബപ്പേ ഇപ്പോൾ അനുഭവിക്കുന്ന മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഫ്രഞ്ച് സഹതാരമായ ഇബ്രാഹിമ കൊനാറ്റെ സംസാരിച്ചിട്ടുണ്ട്.

ഇബ്രാഹിമ കൊനാറ്റെ പറയുന്നത് ഇങ്ങനെ:

“എംബപ്പേയുടെ സ്ഥാനത്ത് നിങ്ങൾ നിങ്ങളെത്തന്നെ ഒന്ന് സങ്കൽപ്പിച്ചു നോക്കുക. നമുക്ക് ഒരിക്കലും താങ്ങാൻ കഴിയാത്ത അത്ര പ്രഷറാണ് അദ്ദേഹത്തിന് ഉള്ളത്. അതിനെയെല്ലാം മാനേജ് ചെയ്തു കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അത് അദ്ദേഹം തുടരുക തന്നെ ചെയ്യും. ഒരുപക്ഷേ അദ്ദേഹം മാനസികമായി തകർന്നിട്ടുണ്ടാവാം. അതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാൽ എംബപ്പേക്ക് ഇപ്പോൾ ഒരു ജീവിതവുമില്ല. വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഇത്. ലില്ലിയിൽ എന്തിനാണ് അദ്ദേഹത്തെ കൂവിയത് എന്നുള്ളത് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. സ്വന്തം രാജ്യത്തെ കൂവൽ ഏൽക്കേണ്ടി വരിക എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണ്. അതൊരിക്കലും ശരിയായ കാര്യമല്ല ” ഇബ്രാഹിമ കൊനാറ്റെ പറഞ്ഞു.

ഫ്രാൻസ് ടീമിൽ നിന്നും അദ്ദേഹത്തെ തൽകാലം ഒഴിവാക്കണമെന്ന് പരിശീലകനായ ദെഷാപ്സിനോട് എംബപ്പേ ആവശ്യപ്പെട്ടിരുന്നു. അതെല്ലാം കണക്കിലെടുത്താണ് താരത്തെ വിമർശിച്ച് കൊണ്ട് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. റയലിന് വേണ്ടി ഭേദപ്പെട്ട പ്രകടനം മാത്രമേ താരത്തിന് നടത്താൻ സാധിക്കുന്നുള്ളൂ. എന്നിരുന്നാൽ പോലും കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച റയൽ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് എംബപ്പേ തന്നെയാണ്.