ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ. പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരം ഈ വർഷം നടന്ന സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിലേക്ക് പോവുകയായിരുന്നു. റയലിലും താരം ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഇത്രയും മത്സരങ്ങളിൽ നിന്നും എംബപ്പേ 7 ഗോളുകളും, ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിലും അദ്ദേഹം ഒരു ഗോൾ നേടിയിരുന്നു.
ഈ വർഷം പിഎസ്ജിയിൽ നിന്നും ഫ്രീ ഏജന്റായിട്ടാണ് എംബപ്പേ ട്രാൻഫസർ വാങ്ങി പോയത്. അത് കൊണ്ട് പിഎസ്ജി അധികൃതർക്ക് അതിൽ താരത്തിനോട് അതൃപ്‌തി ഉണ്ടായിരുന്നു. കിട്ടാനുള്ള സാലറി, ബോണസ് അടക്കം അവർ എംബാപ്പയ്ക്ക് കൊടുക്കാൻ മടിച്ചിരുന്നു. അതിൽ കേസിന് പോയിരിക്കുകയാണ് എംബപ്പേ. ഇപ്പോൾ അദ്ദേഹത്തിന്റെ വിടവിനെ കുറിച്ച് പിഎസ്ജി പരിശീലകനായ എൻറിക്കെ സംസാരിച്ചിരിക്കുകയാണ്.
എൻറിക്കെ പറയുന്നത് ഇങ്ങനെ:
“കിലിയൻ എംബപ്പേ ഒരു വണ്ടർഫുൾ താരമാണ്. കൂടാതെ ഒരു മികച്ച വ്യക്തിയുമാണ്. ഇത്തരത്തിലുള്ള താരങ്ങളെ നമുക്ക് അപൂർവമായി മാത്രമാണ് കാണാൻ സാധിക്കുക. അദ്ദേഹം റയൽ മാഡ്രിഡിലേക്ക് പോയി എന്നത് കഷ്ടമാണ്. പ്രത്യേകിച്ച് ഈ സമയത്ത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ഇതൊക്കെ ഫുട്ബോളിന്റെ ഭാഗമാണ്. അദ്ദേഹത്തിന് എല്ലാം നല്ല രൂപത്തിൽ നടക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം ക്ലബ്ബ് വിട്ടതിൽ എനിക്ക് ഒന്നുമില്ല. അദ്ദേഹത്തിന്റെ വിടവ് നികത്താനും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം വളരെ മികച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെ തന്നെയാണ് ” എൻറിക്കെ പറഞ്ഞു.
എംബാപ്പയുടെ അഭാവത്തിലും തകർപ്പൻ പ്രകടനം നടത്താൻ പിഎസ്ജിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ എംബാപ്പയ്ക്ക് പരിക്ക് സംഭവിച്ചിരുന്നു. അത് കൊണ്ട് അടുത്ത മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.