ഒരു വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരം ആണ് ബാലൺ ഡി ഓർ പുരസ്‌കാരം. പുരസ്‌കാരം നടത്തുന്നതും പ്രഖ്യാപിക്കുന്നതും ഫ്രാൻസ് ആണ്. കഴിഞ്ഞ വർഷവും അതിന്റെ മുൻപത്തെ വർഷവും അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്കായിരുന്നു ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചിരുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ എട്ട് ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്ന താരമാണ് ലയണൽ മെസി. ഇത്തവണത്തെ പുരസ്കാരവേട്ടയ്ക് അദ്ദേഹത്തിന്റെ പേര് മുൻപന്തിയിൽ ഇല്ല. ഇത്തവണ ജൂഡ് ബെല്ലിങ്‌ഹാം, വിനീഷിയസ് ജൂനിയർ, റോഡ്രി എന്നിവർക്കാണ് പുരക്‌സാരം ലഭിക്കാൻ സാധ്യത കൂടുതൽ. അതേസമയം ഡാനി കാർവഹൽ, ലൗറ്ററോ മാർട്ടിനസ് എന്നിവരുടെ പേരുകളും ഉയർന്ന കേൾക്കുന്നുണ്ട്. ഇത്തവണ ആരായിരിക്കും പുരസ്‌കാരം കൊണ്ട് പോകുക എന്ന് പറഞ്ഞിരിക്കുകയാണ് റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി
കാർലോ ആഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:
” എന്റെ അഭിപ്രായത്തിൽ വിനീഷ്യസാണ് ഇത്തവണത്തെ ബാലൺ ഡി ഓർ അർഹിക്കുന്നത്. കാരണം നിലവിലെ ഫുട്ബോൾ സാഹചര്യത്തിൽ ഏറ്റവും മികച്ച കളിക്കാരൻ ആണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ താരം നടത്തിയിട്ടുണ്ട്. കൂടാതെ മികച്ച കാളികാരനിൽ ഒരാൾ ആണ് കാർവ്വഹലും കളി കൈയിൽ നിന്ന് പോകുന്ന സാഹചര്യം വരുകയാണെങ്കിൽ അദ്ദേഹം മത്സരം തിരിച്ച് അനിയോജ്യം ആകും വിധം റിസൾട്ടിനെ മാറ്റുന്ന താരമാണ്. പക്ഷെ അദ്ദേഹം ഒരുപാട് കിരീടങ്ങൾ നേടിയിട്ടുണ്ട്. ജൂഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ മികച്ചതാണ്. ചാമ്പ്യൻസ് ലീഗിൽ മികച്ച രൂപത്തിൽ കളിച്ചത് വിനിയാണ്. ചാമ്പ്യൻസ് ലീഗും ലാലിഗയും നേടി എന്നുള്ളത് മാത്രമല്ല ചാമ്പ്യൻസ് ലീഗ് സെമിയിലും ഫൈനലിലും ഗോൾ നേടി ടീമിനെ മികച്ച രീതിയിൽ വിജയിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിനാണ് എന്റെ അഭിപ്രായത്തിൽ ഇത്തവണ ബാലൺ ഡി ഓർ ലഭിക്കുവാൻ സാധ്യത കൂടുതൽ“ കാർലോ ആഞ്ചലോട്ടി പറഞ്ഞു.
Read more
വിനിയെ സംബന്ധിച്ച് അദ്ദേഹം ഒരുപാട് തവണ ടീമിനെ ഫൈനലിലും എത്തിച്ച് ഒരുപാട് കപ്പുകളും നേടി കൊടുത്ത താരമാണ്. പക്ഷെ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അദ്ദേഹത്തിന് ബ്രസീൽ ടീമിനെ ഫൈനലിൽ എത്തിക്കാൻ സാധിച്ചില്ല. അത് കൊണ്ട് ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ സാധ്യത കുറവായി തീരുന്ന ഒരു കാരണം അതാണ്. ഏതായാലും ഇത്തവണത്തെ ബാലൺ ഡി ഓർ ആര് സ്വന്തമാക്കും എന്നുള്ളത് പ്രവചിക്കാനാവാത്ത ഒരു കാര്യമാണ്. കടുത്ത പോരാട്ടം നടക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. റോഡ്രിക്ക് ഇപ്പോൾ വലിയ സാധ്യതകൾ കാണുന്നുണ്ട് .ഒക്ടോബർ 28 നാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.