"എംബാപ്പയെ പേടിക്കാൻ അല്ല, കിരീടം നേടാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്"; ബാഴ്‌സ പരിശീലകൻ പറയുന്നതിൽ ആവേശം കൊണ്ട് ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ഇപ്പോൾ റയൽ മാഡ്രിഡ്. ഈ വർഷം നടന്ന ചാമ്പ്യൻസ് ലീഗിലും, സൂപ്പർ കപ്പിലും താരങ്ങൾക്ക് ട്രോഫി ഉയർത്തുവാൻ സാധിച്ചു. ഒരുപാട് മികച്ച കളിക്കാർ ആണ് ടീമിന് വേണ്ടി അണിനിരക്കുന്നത്. ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, എൻഡ്രിക്ക്, കിലിയൻ എംബപ്പേ, റോഡ്രി എന്നിവരാണ് പ്രമുഖ താരങ്ങൾ. റയലിനെ പോലെ അതെ ശക്തി ഉള്ള ടീം ആണ് ബാഴ്‌സിലോണ. എംബപ്പേയുള്ള റയലിനോട് മുട്ടിനിൽക്കാൻ പറ്റുമോ എന്ന ചോദ്യം ബാഴ്സ പരിശീലകനായ ഹാൻസി ഫ്ലിക്കിനോട് ചോദിക്കപ്പെട്ടിരുന്നു
ഹാൻസി ഫ്ലിക്കറിന്റെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഹാൻസി ഫ്ലിക്ക് പറഞ്ഞത് ഇങ്ങനെ:

“എംബപ്പേയുടെ റയലിനോട് മുട്ടിനിൽക്കാൻ പറ്റുമോ എന്നുള്ളതിനെ കുറിച്ച് ഒന്നും ഞാൻ ചിന്തിക്കുന്നില്ല. ഫുട്ബോൾ എന്നത് വിജയിക്കുക, പരാജയപ്പെടുക എന്നീ രണ്ടുകാര്യങ്ങളെ ചുറ്റി പറ്റി ഉള്ളതാണ്. നമ്മൾ വിജയിച്ചു കഴിഞ്ഞാൽ എല്ലാവരും ഹാപ്പിയായിരിക്കും. ഞാൻ മുമ്പ് പറഞ്ഞത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്. കിരീടങ്ങൾ നേടാൻ വേണ്ടിയാണ് ഞാൻ ഇവിടെ എത്തിയിട്ടുള്ളത് “ ഹാൻസി ഫ്ലിക്ക് പറഞ്ഞു.

റയൽ മാഡ്രിഡിനെ പോലെ കരുത്തരായ കളിക്കാർ ഉള്ള ടീം തന്നെ ആണ് ബാഴ്‌സലോണ. ഇത്തവണ റയലും ബാഴ്സയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാനാണ് ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. നിലവിൽ റയൽ മാഡ്രിഡ് ആണ് ഫോം കരുത്തിൽ മുന്നിട്ട് നിൽക്കുന്നത്. അത് കൊണ്ട് ബാഴ്‌സയ്ക്ക് മത്സരം എളുപ്പമാവില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.